അരിമണിയിൽ മോദിയുടെ ചിത്രം സൃഷ്ടിച്ച് വിദ്യാർഥി
text_fieldsവടക്കഞ്ചേരി: അരിമണിയിൽ മോദിയുടെ ചിത്രം സൃഷ്ടിച്ച് വിദ്യാർഥി. ചിത്രകല അധ്യാപകരായ എൻ.കെ. ശ്രീദേവിയുടെയും ഗോപാൽജിയുടെയും ഏക മകനായ അമിത് കൃഷ്ണയാണ് പ്രധാന മന്ത്രിയുടെ ചിത്രമൊരുക്കിയത്. മൂന്നര വയസ്സുമുതൽ വരകളും വർണങ്ങളും കണ്ടുവളർന്ന അമിത് കൃഷ്ണ ഇതിനോടകം നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ചിത്രകലയിൽ എന്നും വേറിട്ട ശൈലി ഇഷ്ടപ്പെടുന്ന അമിത് നിരവധി പെയിൻറിങ് എക്സിബിഷനുകളിലും പങ്കെടുത്തിട്ടുണ്ട്.
അരിമണികൾ ഉപയോഗിച്ച് ചിത്രങ്ങെളാരുക്കുന്ന പുതിയ ശൈലിയിൽ ഒരു വർഷമായി സ്വയം പരിശീലനം നേടുന്നു. അരിമണികൾ ഉപയോഗിച്ച് എ.ആർ. റഹ്മാൻ, ബ്രൂസിലി, മോഹൻലാൽ, മുഖ്യമന്ത്രി പിണറായി വിജയൻ, അബ്ദുൽ കലാം എന്നിവരുടെ ഫോട്ടോകൾ ചെയ്തിട്ടുണ്ടെങ്കിലും ഇത്ര വലിയ ചിത്രം ആദ്യമായിട്ടാണ്.
നാലടി നീളവും മൂന്നടി വീതിയുമാണ് ചിത്രത്തിെൻറ വലുപ്പം. മൂന്നു മണിക്കൂർ സമയമെടുത്താണ് ഏകദേശം ഒരു ലക്ഷം അരിമണികൾ ഉപയോഗിച്ചാണ് പിറന്നാളാശംസകൾ നേരാൻ പ്രധാനമന്ത്രിയുടെ ചിത്രം പൂർത്തീകരിച്ചത്.ഫിംഗർ പെയിൻറിങ്, പെൻസിൽ ഷേഡിങ്, ഓയിൽ പെയിൻറിങ്, ഡിജിറ്റൽ പെയിൻറിങ് എന്നിവ ചെയ്യാറുണ്ട്. പന്തലാംപാടം മേരിമാത ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.