നാടിനെ ദുരിതത്തിലാക്കി പെരുകിപ്പറന്ന് കോട്ടെരുമ
text_fieldsവടക്കഞ്ചേരി: വേനൽ മഴ പെയ്തതോടെ ഗ്രാമ പ്രദേശങ്ങളിൽ കോട്ടെരുമ പെരുകിയതോടെ ജനത്തിന് ദുരിതം. കൊടും ചൂടിന് പുറമെ കോട്ടെരുമകൂടിയായതോടെ കിടക്ക പൊറുതിയില്ലാത്ത രാത്രികളാണിവർക്ക്. കിഴക്കഞ്ചേരി, മംഗലം ഡാം മേഖലകളിലാണ് കഴിഞ്ഞ ദിവസം പെയ്ത വേനൽ മഴയേ തുടർന്ന് കോട്ടെരുമയുടെ ശല്യം രൂക്ഷമായത്. രാത്രി ആകുന്നതോടെ വീടുകളിലേക്ക് പറന്നെത്തുന്ന ഇവ വീടുകളുടെ അകത്തും പുറത്തും ഒരു പോലെ ആധിപത്യം സ്ഥാപിക്കുന്നുണ്ട്.
വെളിച്ചം കണ്ടു പറന്നെത്തുന്ന ഇവ വസ്ത്രങ്ങളിലും പറ്റിപിടിക്കുന്നതോടൊപ്പം ഭക്ഷണ സാധനങ്ങളിലും വീഴുന്നതും സാധാരണയാണ്. ഇവ ശരീരത്തിൽ തട്ടിയാൽ ചൊറിച്ചിലും നീറ്റലും അനുഭവപ്പെടുന്നതോടൊപ്പം ചെറിയ കുട്ടികളുടെ അടക്കം ചെവിയിലും മറ്റും കയറി കൂടുന്നതിനാൽ ഭയമാണ് വീട്ടുകാർക്ക് സമ്മാനിക്കുന്നത്. ചൂടായതോടെ രാത്രികാലങ്ങളിൽ ജനാല തുറന്ന് ഇത്തിരി ആശ്വാസം തേടിയിരുന്ന ആളുകൾക്ക് മൊബൈൽ വെട്ടം കണ്ട് പോലും കോട്ടെരുമ വല്യ ദുരിതമായിരിക്കുകയാണ്. ഉൾഗ്രാമങ്ങളിൽ കൂടുതലായി കാണുന്ന ഇവയെ തുരത്താൻ പ്രതിരോധമാർഗങ്ങളും ഫലപ്രദമല്ല എന്നത് വലിയ ബുദ്ധിമുട്ടാണ് ഉളവാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.