പന്നിയങ്കരയിലെ ടോൾ പ്രശ്നം: വിഷു ദിനത്തിൽ ബസുടമകൾ ഭിക്ഷാടനം നടത്തും
text_fieldsവടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത പന്നിയങ്കര ടോൾ പ്ലാസയിലെ അമിത ടോൾ പിരിവിനെതിരെ ബസുടമകൾ നടത്തുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരം പത്താം ദിവസത്തിലേക്ക് കടന്നു. വിഷുദിനമായ വെള്ളിയാഴ്ച ടോൾ പ്ലാസക്ക് സമീപം പ്രതീകാത്മകമായി ഭിക്ഷാടനം നടത്തി പ്രതിഷേധിക്കുമെന്ന് ബസുടമ പ്രതിനിധികൾ അറിയിച്ചു.
ഒമ്പതാം ദിവസത്തെ സമരം കെ.ഡി. പ്രസേനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബസുടമ- തൊഴിലാളി പ്രതിനിധികളായ ജോസ് കുഴുപ്പിൽ, ബിബിൻ ആലപ്പാട്ട്, ബി. അശോക് കുമാർ എന്നിവർ സംസാരിച്ചു. ടോൾ പ്ലാസക്ക് സമീപം ടിപ്പർ-ടോറസ് ലോറി ഉടമകളും നടത്തുന്ന സമരം തുടരുകയാണ്. ടോൾ പിരിവിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുകളുടെ പണിമുടക്കും തുടരുകയാണ്.
തൃശൂർ നിന്ന് പന്നിയങ്കര ടോൾ പ്ലാസ വഴി കടന്ന് പോകുന്ന സ്വകാര്യ ബസുകളാണ് പണിമുടക്കുന്നത്. പ്രശ്നത്തിന് പരിഹാരം കാണുന്നത് വരെ സമരം തുടരാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.