പന്നിയങ്കര ടോൾ പ്ലാസയിൽ നിരക്ക് കുറച്ചു
text_fieldsവടക്കഞ്ചേരി: പന്നിയങ്കര ടോൾ ബൂത്തിൽ വാഹനങ്ങളിൽനിന്ന് ഈടാക്കിയിരുന്ന കൂടിയ നിരക്ക് ഹൈകോടതി ഉത്തരവിനെ തുടർന്ന് കുറച്ചു. കാർ, ജീപ്പ് ഉൾപ്പെടെയുള്ള ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് സിംഗിൾ യാത്രക്ക് ഇനി 90 രൂപയാകും. റിട്ടേൺ ഉൾപ്പെടെ 135 രൂപയും. നേരത്തേ ഇത് 100, 150 എന്ന നിരക്കിലായിരുന്നു. ട്രക്കുകൾക്കും ബസുകൾക്കും ഈ വിധം നിരക്ക് കുറയും. മേയ് 27നാണ് ടോൾ നിരക്ക് കുറക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നത്. എന്നാൽ, ഉത്തരവ് ലഭിച്ചില്ലെന്ന് പറഞ്ഞ് കമ്പനി ഉയർന്ന നിരക്ക് ഈടാക്കുന്നത് തുടരുകയായിരുന്നു. ഉയർന്ന നിരക്ക് വാങ്ങുന്നതിനെതിരെ കഴിഞ്ഞദിവസം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്തിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ ടോൾ പ്ലാസക്കുമുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു.
അതേസമയം, ടോൾബൂത്ത് വഴി കടന്നുപോകുന്ന സ്വകാര്യബസുകളുടെ കാര്യത്തിൽ ഇപ്പോഴും അന്തിമ തീരുമാനമായിട്ടില്ല. അവശ്യസർവിസ് എന്ന പരിഗണന നൽകി ബസുകൾക്ക് സൗജന്യ പാസ് നൽകണമെന്നാണ് ആവശ്യം.
പ്രദേശവാസികളുടെ സൗജന്യപാസ് സംബന്ധിച്ചും തീരുമാനമായിട്ടില്ല. തിരിച്ചറിയൽ കാർഡുകൾ കാണിച്ചാണ് ഇപ്പോൾ പ്രദേശവാസികളുടെ വാഹനങ്ങൾ കടന്നുപോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.