പന്നിയങ്കരയിലെ ടോൾ കൊള്ള: സമരം ശക്തമാക്കാൻ സംയുക്ത ബസുടമ-തൊഴിലാളി സമരസമിതി
text_fieldsവടക്കഞ്ചേരി: പന്നിയങ്കരയിലെ ടോൾ കൊള്ളക്കെതിരെ ബസുടമ തൊഴിലാളി സംയുക്ത സമരസമിതിയുടെ സമരം ശക്തമാക്കും. ഇതിന്‍റെ ഭാഗമായി നാലിന് ടോൾ കൊടുക്കാതെ മുഴുവൻ ബസുകളും ബലമായി ടോൾബൂത്ത് വഴി സർവിസ് നടത്താൻ ഞായറാഴ്ച വടക്കഞ്ചേരിയിൽ ചേർന്ന യോഗം തീരുമാനിച്ചു.
രാവിലെ ഒമ്പതിന് നേതാക്കളെത്തി ബൂത്തിലെ ബാരിക്കേഡുകൾ ബലമായി മാറ്റിവെച്ച് ബസുകൾ കടത്തിവിടും. ചൊവ്വാഴ്ച രാവിലെ 10ന് കരാർ കമ്പനി സി.ഇ.ഒയുടെ താമസസ്ഥലത്തേക്ക് മാർച്ച് നടത്താനും യോഗം തീരുമാനിച്ചു. ബൂത്തിന് മുന്നിൽ നടക്കുന്ന റിലേ നിരാഹാരസമരം ചൊവ്വാഴ്ച അവസാനിപ്പിക്കും.
യോഗത്തിൽ പി.പി. സുമോദ് എം.എൽ.എ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ അമ്പിളി മോഹൻദാസ്, സമരസമിതി നേതാക്കളായ ജോസ് കുഴുപ്പിൽ, ടി. ഗോപിനാഥൻ, കെ. അശോക് കുമാർ, ജനകീയവേദി നേതാക്കളായ ബോബൻ ജോർജ്, മോഹൻ പള്ളിക്കാട്, അച്യുതൻ, സുരേഷ് വേലായുധൻ, കോൺഗ്രസ് നേതാവ് വി.പി. മുത്തു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.