വടക്കഞ്ചേരി മംഗലം സിഗ്നൽ ജങ്ഷൻ പൂർണമായും അടച്ചു
text_fieldsവടക്കഞ്ചേരി: അപകടം പതിവായ വടക്കഞ്ചേരി മംഗലം സിഗ്നൽ ജങ്ഷനിൽ ബാരിക്കേഡ് വെച്ച് പൂർണമായും അടച്ചു. വടക്കഞ്ചേരി-വാളയാര്‍ ദേശീയപാതയില്‍ മംഗലംപാലം ബൈപ്പാസ് സ്ഥിരം അപകട മേഖലയിലാണ് നിരവധി പരാതികളുടെ അടിസ്ഥാനത്തിൽ ആര്‍.ടി.ഒ, പൊലീസ് എന്നിവരുടെ സഹകരണത്തോടെ ദേശീയപാത കരാര്‍ കമ്പനി ബൈപ്പാസ് അടച്ചത്.
അപകട സാധ്യത കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായി പല മാർഗങ്ങൾ സ്വീകരിച്ചുവെങ്കിലും തുടർന്നും അപകടമുണ്ടായ സാഹചര്യത്തിലാണ് അടയ്ക്കാൻ തീരുമാനിച്ചത്.
ഇതോടെ വടക്കഞ്ചേരി ടൗണിൽ നിന്നു വരുന്ന വാഹനങ്ങൾ ഒന്നുകിൽ മംഗലം ജങ്ഷനിൽ എത്തുന്നതിനു മുൻപുള്ള നെന്മാറ റോഡിലേക്ക് കടന്ന് സർവിസ് റോഡ് വഴി മംഗലം അടിപ്പാതയിലൂടെ പ്രവേശിച്ചുവേണം ദേശീയപാതയിലേക്ക് കയറാൻ.
അല്ലെങ്കിൽ റോയൽ ജങ്ഷനിലേക്ക് പ്രവേശിച്ച ശേഷം വലിയ വാഹനങ്ങൾ കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് അടിപ്പാലം വഴി കടന്നു സർവിസ് റോഡ് വഴി ദേശീയപാതയിൽ പ്രവേശിക്കണം. ചെറുവാഹനങ്ങൾ റോയൽ ജങ്ഷൻ വഴി തന്നെ അടിപ്പാതയിലൂടെ കടന്ന് വലത്തോട്ട് തിരിഞ്ഞ് സർവിസ് റോഡ് വഴി ദേശീയപാതയിൽ പ്രവേശിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.