തിണ്ടില്ലം വൈദ്യുത പദ്ധതി പ്രവൃത്തി പുനരാരംഭിച്ചു
text_fieldsവടക്കഞ്ചേരി: എട്ടു മാസമായി മുടങ്ങിക്കിടന്നിരുന്ന പാലക്കുഴി തിണ്ടില്ലം മിനി ജല വൈദ്യുത പദ്ധതിയുടെ നിർമാണ പ്രവൃത്തികൾ പുനരാരംഭിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ബിനുമോളുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയായിരുന്നു തിങ്കളാഴ്ച രാവിലെ നിർമാണ പ്രവൃത്തികൾ തുടങ്ങിയത്. ചെക്ക്ഡാമിനു മുകളിലൂടെയുള്ള പാലത്തിെൻറ പണികളാണ് ആരംഭിച്ചത്. ഡിസംബറോടെ പാലം പണി പൂർത്തിയാക്കുമെന്ന് ചീഫ് എൻജിനിയർ ഇ.സി. പത്മരാജൻ പറഞ്ഞു.
വനം വകുപ്പിെൻറ അനുമതി കിട്ടിയാൽ ചെക്ക്ഡാമിൽനിന്ന് പവർ ഹൗസിലേക്കുള്ള പൈപ്പിടലും നടത്തും. പവർ ഹൗസിെൻറ പണികളും വൈകാതെ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. കോവിഡ് ബാധക്കൊപ്പം സാമ്പത്തിക പ്രതിസന്ധിയെ തുടർന്നായിരുന്നു കഴിഞ്ഞ ജനുവരിയിൽ നിർമാണം നിർത്തിവെച്ചത്.
ജില്ല പഞ്ചായത്തംഗം അനിത പോൾസൺ, വാർഡ് മെമ്പർ പോപ്പി, ജില്ല പഞ്ചായത്ത് സെക്രട്ടറി എം. രാമൻ കുട്ടി, ഇലക്ട്രിക്കൽ, സിവിൽ എൻജിനിയർമാരായ ഷാരോൺ, പിങ്കി ഷാജി, എം. വേണുഗോപാൽ, കരാർ കമ്പനിയായ നെച്ചുപ്പാടം കൺസ്ട്രക്ഷൻ കമ്പനി മേധാവി കെ.എ. ഷാജു, ബൈജു അബ്രഹാം തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. ജില്ല പഞ്ചായത്തിനു കീഴിൽ പാലക്കാട് സ്മോൾ ഹൈഡ്രോ കമ്പനി ലിമിറ്റഡാണ് പദ്ധതി നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.