വാവുള്ളിയാൽ–മുല്ലക്കര റോഡ് ശാപമോക്ഷം കാത്ത് നാട്ടുകാർ
text_fieldsകോട്ടായി: 50 മീറ്റർ റോഡ് പണി പൂർത്തീകരിക്കാൻ അഞ്ച് വർഷമായിട്ടും സാധിച്ചില്ല, യാത്രാദുരിതത്തിന് അറുതിതേടി മുല്ലക്കര നിവാസികൾ. കോട്ടായി പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന ഗവ. എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നതും 90 ശതമാനം ചെറുകിട കർഷകരും കർഷകത്തൊഴിലാളികളും താമസിക്കുന്ന പ്രദേശവുമാണ് മുല്ലക്കര. വാവുള്ളിയാലിൽനിന്ന് ഒരു വയൽ വരമ്പ് മുറിച്ചു കടന്നാൽ എത്താവുന്ന 50 മീറ്റർദൂരമേ ഉള്ളൂ മുല്ലക്കരയിലേക്ക്.
സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വയലിൽ റോഡിന് സ്ഥലം വിട്ടുനൽകിയിട്ടുണ്ടെന്ന് അഞ്ചു വർഷം മുമ്പ് പറഞ്ഞിരുന്നെങ്കിലും ഇന്നുവരെ റോഡ് നിർമാണം പൂർത്തിയായില്ല. നിലവിൽ മുല്ലക്കരയിലേക്ക് എത്തണമെങ്കിൽ പെരുംകുളങ്ങര- ചേന്ദംകാട് വഴി കിലോമീറ്ററുകൾ താണ്ടണം. വാവുള്ളിയാലിൽനിന്ന് റോഡ് യാഥാർഥ്യമായാൽ അരകിലോമീറ്റർ മാത്രം യാത്ര ചെയ്താൽ മുല്ലക്കരയിലെത്തും. അഞ്ചു വർഷമായിട്ടും റോഡ് യാഥാർഥ്യമാകാത്തത് അധികൃതരുടെ അനാസ്ഥയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.