തീനാളമണഞ്ഞു; നിബിന്റെ കുടുംബത്തിന്റെ പ്രതീക്ഷകൾ ചാരമായി
text_fieldsആലത്തൂർ: തൃശൂർ മുളങ്കുന്നത്തുകാവ് കോഴിക്കുന്നിലെ വാഹന സ്പെയർ പാർട്സ് സ്ഥാപന ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ മരിച്ച നിബിന്റെ വേർപാട് കുടുംബത്തിനേൽപ്പിച്ച ആഘാതം മൂച്ചിതറ ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. ആഴ്ചയിലൊരിക്കൽ വീട്ടിൽവരുന്ന നിബിൻ മാതാപിതാക്കൾക്ക് വലിയ പ്രതീക്ഷയും കുടുംബത്തിന് താങ്ങുമായിരുന്നു. 15 വയസ്സ് മുതൽ ജോലിക്കു പോയത് കുടുംബസാഹചര്യം മനസ്സിലാക്കിയായിരുന്നു.
വൃക്കരോഗിയായ അമ്മ ബിന്ദുവിന് നിബിൻ താങ്ങായിരുന്നു. സ്ഥാപനത്തിൽ ഓവർടൈം ജോലി ചെയ്ത് കിട്ടുന്ന പൈസ സ്വരൂപിVehicle spare parts factory in fire in warehouseച്ച് ഓണത്തിന് ബൈക്ക് വാങ്ങണമെന്ന മോഹം നിബിനുണ്ടായിരുന്നു. ചെന്നൈയിൽ ഫോട്ടോഗ്രഫി കോഴ്സ് പഠിക്കുന്ന അനിയൻ ഷിബിന്റെ പഠനം മുടങ്ങരുതെന്ന ആഗ്രഹവും വെച്ചുപുലർത്തിയിരുന്നു. നിബിന്റെയും കുടുംബത്തിന്റെയും എല്ലാ പ്രതീക്ഷകളും ആളിപ്പടർന്ന തീനാളം നിമിഷനേരം കൊണ്ടാണ് ചാരമാക്കിയത്.
ആലത്തൂർ വാവുള്ള്യാപുരം അമ്പലക്കാട് മൂച്ചിതറ വീട്ടിൽ വേലായുധൻ എന്ന പൊന്മലയുടെ മകൻ നിബിൻ (22) ഇരുചക്രവാഹനങ്ങളുടെ സ്പെയർപാർട്സ് സൂക്ഷിച്ചിരുന്ന ഗോഡൗണിലുണ്ടായ തീപിടിത്തത്തിലാണ് പൊള്ളലേറ്റ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. തീപിടിച്ച സമയം നിബിൻ ശുചിമുറിയിൽനിന്ന് വെള്ളമെടുക്കാൻ പോയതായിരുന്നു. ഈ സമയം പടർന്നുപിടിച്ച തീയിൽ അകപ്പെടുകയായിരുന്നു. ഗോഡൗണിലുണ്ടായിരുന്ന മറ്റുള്ളവർ ഓടിരക്ഷപ്പെട്ടു. അഗ്നിശമന സേന നിബിനെ കണ്ടെത്തിയെങ്കിലും രക്ഷിക്കാനായില്ല.
പ്രബിൻ, ബിബിൻ എന്നിവരാണ് നിബിന്റെ മറ്റു സഹോദരങ്ങൾ. കൂലിപ്പണി ചെയ്ത് ജീവിക്കുന്ന കുടുംബമാണ് ഇവരുടേത്.
തൃശൂർ മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ബുധനാഴ്ച വൈകീട്ട് 3.30ഓടെ വീട്ടിലെത്തിച്ച മൃതദേഹം അരമണിക്കൂർ പൊതുദർശനത്തിന് വെച്ചു. ശേഷം അത്തിപ്പൊറ്റ ഗായത്രി തീരത്തെ പൊതു ശ്മശാനത്തിലെത്തിച്ച് സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.