പോരാട്ടം ബാക്കിയാക്കി വേലായുധൻ മാഷ് യാത്രയായി
text_fieldsകൊല്ലങ്കോട്: മലബാർ സിമൻറ്സ് സെക്രട്ടറിയായിരുന്ന വി. ശശീന്ദ്രെൻറ ദുരൂഹമരണം സംബന്ധിച്ച കേസിൽ നീതി നിഷേധിച്ചതിനെതിരെ നടത്തിയ പോരാട്ടം ബാക്കിവെച്ച് വേലായുധൻ മാഷ് യാത്രയായി. ജൂലൈയിലാണ് ശശീന്ദ്രെൻറ പിതാവ് വേലായുധൻ മാഷ് വർധക്യസഹജമായ രോഗബാധിതനായത്.
രോഗ കിടക്കയിൽ വെച്ച് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും പരാതി അയച്ചിരുന്നു. മലബാർ സിമൻറ്സ് മുൻ കമ്പനി സെക്രട്ടറിയായ മകൻ ശശീന്ദ്രനും മക്കളും 2011 ജനുവരി 24ന് ദുരൂഹ മരണത്തിന് വഴിവെച്ച ദിവസം മുതലുള്ള ഒമ്പത് വർഷത്തെ നിയമപോരാട്ടം ഫലം കാണാതെയാണ് മാഷ് യാത്രയായത്.
2017ൽ ജനുവരിയിൽ നടന്ന ശശീന്ദ്രൻ അനുസ്മരണ പരിപാടിയാണ് വേലായുധൻ മാഷ് അവസാനമായി പങ്കെടുത്ത പൊതുപരിപാടി. കത്തിെൻറ അടിസ്ഥാനത്തിൽ രാഷ്ട്രപതിയെങ്കിലും ഇടപെടുമെന്നും മകേൻറയും പേരമക്കളുടേയും മരണത്തിലെ ദുരൂഹത പുറത്തുവരുെമന്ന വിശ്വാസത്തിൽ കഴിയുകയായിരുന്നു. സാമൂഹ്യ, സാംസ്കാരിക രംഗത്ത് സജീവമായിരുന്നു. ആക്ഷൻ കൗൺസിൽ തിരുവനന്തപുരത്ത് സെക്രേട്ടറിയറ്റ് നടയിലും കലക്ടറേറ്റിലും മറ്റും നടത്തിയ 60ലധികം സമരങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.