വില്ലേജ് ഒാഫിസുകൾ മാറ്റി നട്ടംതിരിഞ്ഞ് നാട്ടുകാർ
text_fieldsനെന്മാറ: ടൗണിൽ പ്രവർത്തിച്ചിരുന്ന നെന്മാറ, വല്ലങ്ങി വില്ലേജ് ഒാഫിസുകൾ സ്ഥലം മാറിയത് നാലുമാസം മുമ്പാണ്. എന്നാൽ, വിവിധ ആവശ്യങ്ങൾക്കായി വില്ലേജ് ഒാഫിസിലെത്തുന്നവർ അനേക ദൂരം സഞ്ചരിച്ചുവേണം ഇവിടെയെത്താൻ. ഇത് നാട്ടുകാരെ കുറച്ചൊന്നുമല്ല വലക്കുന്നത്. നെന്മാറ വില്ലേജ് ഗ്രാമപഞ്ചായത്ത് ഒാഫിസിനടുത്തും വല്ലങ്ങി വില്ലേജ് വിത്തനശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഒാഫിസിലുമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
കെട്ടിടങ്ങളുടെ ദുർബലാവസ്ഥയെത്തുടർന്നാണ് ഓഫിസുകൾ നാലുമാസം മുമ്പ് താൽക്കാലികമായി മാറ്റിയത്. കെട്ടിടങ്ങൾ പുതുക്കിപ്പണിത ശേഷം പഴയ സ്ഥലത്തേക്ക് മാറ്റുമെന്നാണ് റവന്യൂ അധികൃതർ പറയുന്നത്. എന്നാൽ, ഇപ്പോൾ വല്ലങ്ങി വില്ലേജിൽ ഉൾപ്പെടുന്ന പോത്തുണ്ടിയിൽനിന്നും 13 കിലോമീറ്റർ താണ്ടി രണ്ടു ബസുകൾ മാറിക്കയറി വേണം വിത്തനശ്ശേരിയിലെ വില്ലേജ് ഒാഫിസിലെത്താൻ. അതുപോലെ നേരേത്ത നടന്നെത്താവുന്ന ദൂരെയായിരുന്നു കണിമംഗലത്തെ നാട്ടുകാർക്ക് നെന്മാറ വില്ലേജ് ഒാഫിസ്. ഇപ്പോൾ മൂന്നു കിലോമീറ്റർ ബസിൽ സഞ്ചരിച്ചു വേണം ഇവിടെയെത്താൻ. അധികം യാത്ര ചെയ്യാതെയെത്താൻ പറ്റിയ സൗകര്യപ്രദമായ സ്ഥലത്ത് വില്ലേജ് ഒാഫിസ് വേണമെന്ന ആവശ്യത്തിലാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.