കാട്ടാന ഭീതിയിൽ ഗ്രാമങ്ങൾ; കാവൽമാടമൊരുക്കി കർഷകർ
text_fieldsമുണ്ടൂർ: കൊയ്യാറായ പാടങ്ങളിൽ കാവൽമാടമൊരുക്കി കർഷകർ. പുതുപ്പരിയാരം, മുണ്ടൂർ, പഞ്ചായത്തുകളുടെ വനാതിർത്തി പ്രദേശങ്ങളിലാണ് കാട്ടാനകളും പന്നികളും മയിലും കൃഷി തിന്നും മെതിച്ചിട്ടും നശിപ്പിക്കാനെത്തുന്നത്. ഒരു കാട്ടുകൊമ്പനടക്കം മൂന്ന് കാട്ടാനകൾ വ്യാഴാഴ്ച രാത്രി കോർമ്മയിലെയും കയ്യറയിലെയും കൃഷിയിടങ്ങൾക്ക് അടുത്ത് വരെയെത്തി.
ഒരാഴ്ച മുമ്പ് കയ്യറക്ക് അടുത്ത സ്ഥലത്ത് കൊയ്തെടുക്കാറായ നെൽകൃഷിയും തൊട്ടടുത്ത പറമ്പിലെ വാഴകളുംനശിപ്പിച്ചാണ് മടങ്ങിയത്. രാത്രി ഇരുട്ടിയാൽ കാട്ടാനകൾ ഏത് സമയവും വരാം. പകൽ സമയങ്ങളിൽ പന്നികളും മയിലും പാടത്തും പറമ്പിലെത്താമെന്നതാണ് സ്ഥിതി.
രാവും പകലും കാവലിരുന്നു വന്യമൃഗങ്ങളെ വിരട്ടിയോടിക്കുകയാണ്. രാത്രി പടക്കം പൊട്ടിച്ചും പാട്ടകൊട്ടിയും കാട്ടാനകളെ തുരത്താൻ കർഷകർ പാടുപെടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.