നിയമ ലംഘനം: ബസുകൾക്ക് മൂക്കുകയറിടാൻ സ്പെഷൽ ഡ്രൈവുമായി െപാലീസ്
text_fieldsപാലക്കാട്: നിയമം ലംഘിച്ച് ചീറിപ്പായുന്ന ബസുകൾക്ക് മൂക്കുകയറിടാൻ സ്പെഷൽ ഡ്രൈവുമായി െപാലീസ്. സദാ തുറന്നുകിടക്കുന്ന ഡോറുമായി സർവിസിനിറങ്ങിയ 44 ബസുകൾക്കാണ് ബുധനാഴ്ച പാലക്കാട് ട്രാഫിക്ക് എൻഫോഴ്സ്മെന്റ് യൂനിറ്റ് നടത്തിയ പരിശോധനയിൽ പിടി വീണത്.
തുറന്നുകിടക്കുന്ന ഡോറുകളിൽ നിന്ന് ആളുകൾ വീഴുന്നതടക്കം അപകടങ്ങൾ സംബന്ധിച്ച് പരാതിയുയർന്നതോടെയായിരുന്നു പരിശോധന. ബുധനാഴ്ച രാവിലെ 9.30 മുതൽ ഉച്ചക്ക് ഒന്നുവരെ നടന്ന പരിശോധനയിൽ യൂനിറ്റിലെ നാല് എസ്.െഎമാരുടെ നേതൃത്വത്തിൽ പാലക്കാട് നഗരത്തിലേക്ക് പ്രവേശിക്കുന്ന കൽമണ്ഡപം, ചക്കാന്തറ, മണപ്പുള്ളിക്കാവ്, ശേഖരിപുരം, പാലാട്ട് ആശുപത്രി പരിസരം തുടങ്ങിയ ഭാഗങ്ങളിൽ നാല് സംഘമായായിരുന്നു പരിശോധന. ട്രാഫിക് എസ്.െഎമാരായ എം. ഹംസ, ഷാഹുൽ ഹമീദ്, മധുസൂദനൻ, ഭുവനദാസ്, ഷൺമുഖൻ എന്നിവർ നേതൃത്വം നൽകി. നിയമം ലംഘിച്ചതായി കണ്ടെത്തിയ ബസുകളിൽ നിന്ന് പിഴയീടാക്കുമെന്ന് ട്രാഫിക് എസ്.െഎ എം. ഹംസ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.