വിദ്യാർഥികളെ വിറപ്പിച്ച് ടിപ്പറുകളുടെ മരണപ്പാച്ചിൽ
text_fieldsപുതുനഗരം: നിയമങ്ങൾ കാറ്റിൽപറത്തി സ്കൂൾ സമയങ്ങളിൽ വിദ്യാർഥികളെ വിറപ്പിച്ച് ടിപ്പർ ലോറികളുടെ മരണപ്പാച്ചിൽ. നിരവധി പരാതികളുയരുമ്പോളും പൊലീസും മോട്ടോർ വാഹന വകുപ്പും അനാസ്ഥ തുടരുകയാണെന്ന് നാട്ടുകാർ. പുതുനഗരത്തും കൊടുവായൂരിലും സ്കൂളുകളിൽ നിന്ന് വിദ്യാർഥികൾ പുറത്തിറങ്ങുന്നതോടെ രക്ഷിതാക്കൾക്കും അധ്യാപകർക്കും ഒരുപോലെ ആധിയാണ്.
റോഡിലൂടെ അമിതവേഗതയിൽ ലോറികൾ തുടരെ കടന്നുപോകുന്നത് മുതിർന്ന ആളുകളെ പോലും ഭീതിയിലാക്കുന്നതാണ്. രാവിലെ എട്ടിന് ആരംഭിക്കുന്ന ലോറികളുടെ മരണപ്പാച്ചിൽ വൈകീട്ട് ആറര വരെ നീളും. രക്ഷിതാക്കളുടെ നേതൃത്വത്തിൽ പരാതി നൽകിയെങ്കിലും മോട്ടോർ വാഹന വകുപ്പും പൊലീസും സ്ഥലത്ത് വരികപോലുമുണ്ടായില്ലെന്ന് അധ്യാപകർ പറയുന്നു. സ്കൂൾ സമയങ്ങളിൽ നിരത്തുകളിൽ ചീറിപ്പായുന്ന ടിപ്പർ ലോറികൾ തടഞ്ഞ് വെച്ച് പൊലീസിനെ ഏൽപ്പിക്കാനുള്ള തയാറെടുപ്പിലാണ് രക്ഷിതാക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.