വിസ്മയമായ കുളപ്പുള്ളി-പാലക്കാട് റോഡ് പണിത എൻജിനീയറെ തേടിപ്പിടിച്ച് വ്ലോഗർ
text_fieldsപാലക്കാട്: 19 കൊല്ലം പിന്നിട്ടിട്ടും പൊട്ടിപ്പൊളിയാതെ വിസ്മയമായ കുളപ്പുള്ളി-പാലക്കാട് 48 കിലോമീറ്റർ റോഡ് പണിത എൻജിനീയറെ കണ്ട വാർത്ത സമൂഹ മാധ്യമങ്ങളിൽ വൈറൽ. 2001 മുതൽ 2007 വരെ റോഡ് നിർമാണ ചുമതലയുണ്ടായിരുന്ന മലേഷ്യൻ കമ്പനിയുടെ പ്രോജക്ട് എൻജിനീയർ മുഹമ്മദ് ഇദ്രിസ് അബ്ദുല്ലയെയാണ് ഡോ. ഹംസ അഞ്ചുമുക്കിൽ വ്ലോഗിലൂടെ പരിചയപ്പെടുത്തിയത്.
മലേഷ്യയിലെ പ്രമുഖ പ്രോപ്പർട്ടി ഗ്രൂപ്പിന്റെ പ്രോപ്പർട്ടി ഡെവലപർ ചീഫ് ഓപറേറ്റിവ് ഓഫിസറാണിപ്പോൾ ഇദ്രിസ്. മുത്തച്ഛൻ തിരുവനന്തപുരം സ്വദേശിയായിരുന്നെങ്കിലും ജീവിച്ചിരുന്നത് മലേഷ്യയിലാണ്. കേരളത്തിൽനിന്ന് മടങ്ങുമ്പോൾ കമ്പനിക്ക് പണം കിട്ടാനുണ്ടായിരുന്നെന്നും പിന്നീട് കമ്പനി മാറിയതിനാൽ ഇപ്പോൾ അത് സംബന്ധിച്ച് വ്യക്തമായി അറിയില്ലെന്നുമാണ് ഇദ്രിസ് പറയുന്നത്.
അതേസമയം ആത്മഹത്യചെയ്ത മലേഷ്യൻ കോൺട്രാക്ടർ മരിച്ചിട്ടില്ല എന്ന രീതിയിൽ അവതരിപ്പിച്ച വ്ലോഗിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്.
അതേ കാലയളവിൽ എം.സി റോഡ് ഉൾപ്പെടെയുള്ള സംസ്ഥാന ഹൈവേയുടെ നിർമാണക്കരാർ ഏറ്റെടുത്ത പതിബെൽ കമ്പനിയുടെ ലീ സീ ബീൻ എന്ന 58കാരനായ കോൺട്രാക്ടർ ബിൽതുകയായ 16 കോടി കിട്ടാത്തതിനെത്തുടർന്ന് 2006 നവംബർ 17ന് തൂങ്ങിമരിച്ചിരുന്നു. വ്ലോഗറായ ഡോ. ഹംസ രണ്ടാഴ്ച മുമ്പ് കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊത്ത് മലേഷ്യയിൽ എത്തിയപ്പോഴാണ് സുഹൃത്ത് സാലിഹ് ആലിക്കൽ മുഖേന ഇദ്രിസിനെ കണ്ടുമുട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.