അടിമുടി മാറാനൊരുങ്ങി വടക്കഞ്ചേരി-വാളയാർ പാത
text_fieldsപാലക്കാട്: വടക്കഞ്ചേരി-വാളയാർ നാലുവരിപ്പാത ആറുവരിയാക്കി ഉയർത്തുന്നതിെൻറ പ്രാഥമിക സർവേ പൂർത്തിയായി. ഇതുമായി ബന്ധപ്പെട്ട് സ്വകാര്യ കൺസൽട്ടൻസി കൈമാറിയ പ്രോജക്ട് റിപ്പോർട്ട് (ഡി.പി.ആർ) ദേശീയപാത വിഭാഗം സർക്കാറിെൻറ അനുമതിക്ക് സമർപ്പിച്ചു.
ഏറെ തിരക്കുള്ള കാഴ്ചപറമ്പ് കുഴൽമന്ദം ജങഷനുകളിൽ മേൽപാലങ്ങൾ നിർമിക്കും. ആലത്തൂർ സ്വാതി ജങ്ഷനിലും മേൽപാലത്തിെൻറ സാധ്യത പരിശോധിക്കും. നാലുവരിപ്പാത പണിതപ്പോൾ ഇവിടങ്ങളിൽ മേൽപാലങ്ങൾ നിർമിക്കാതിരുന്നതിനെച്ചൊല്ലി ദേശീയപാത അതോററ്റിക്ക് ഏറെ പഴി കേൾക്കേണ്ടിവന്നിരുന്നു.
മേൽപാലങ്ങൾ വരുന്നതോടെ ഗതാഗതം സുഗമമാകും. ദേശീയപാത വഴി വരുന്ന വാഹനങ്ങൾക്ക് ജങ്ഷനിലെ തിരക്കിൽ കുടുങ്ങാതെ മേൽപാലം വഴി കടന്നുപോകാം. മറ്റു വാഹനങ്ങൾക്ക് കടന്നുപോകാൻ അടിപ്പാതയും നിർമിക്കും. സിഗ്നൽ സംവിധാനം ഒഴിവാക്കാനുമാകും.
45 മീറ്റർ വീതിയിലാണ് ആറുവരിപ്പാത വികസനം നടപ്പാക്കുന്നത്. നിലവിൽ മിക്കയിടങ്ങളിലും ദേശീയപാത അതോറിറ്റിക്ക് 45 മീറ്റർ വീതിയിൽ സ്ഥലമുണ്ട്.
പുതുതായി സ്ഥലങ്ങൾ ഏറ്റെടുക്കില്ല. നിലവിലെ പാതയുടെ മധ്യഭാഗം നടുവിലെ ഡിവൈഡറിലെ വീതി കുറവുവരുത്തിയാണ് നിർമാണപ്രവർത്തനങ്ങൾക്ക് വേഗം കൂട്ടുന്നതിനായി കേന്ദ്ര സർക്കാറിെൻറ റോഡുവികസന പദ്ധതിയായ ഭാരത്മാല പ്യാരി യോജനയുമായി സംയോജിപ്പിച്ചാവും നിർമാണം നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.