വാളയാർ ഡാമും ആളിയാർ ഡാമും ഇന്ന് തുറക്കും
text_fieldsപാലക്കാട്: ജില്ലയിൽ പരക്കെ മഴ, കൃഷിനാശം. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് രണ്ട് ഡാമുകൾ തുറന്നു. അതിതീവ്രമഴ ഉണ്ടാകുമെന്ന കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിനെ തുടർന്ന് ഞായറാഴ്ച ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. മലമ്പുഴ, പോത്തുണ്ടി ഡാമുകളാണ് രാവിലെ ഒമ്പതോടെ തുറന്നത്. മലമ്പുഴ ഡാമിെൻറ നാല് ഷട്ടറുകളും പോത്തുണ്ടി ഡാമിെൻറ മൂന്ന് ഷട്ടറുകളും അഞ്ച് സെൻറീമീറ്റർ വീതമാണ് തുറന്നത്. മലമ്പുഴ 113.59 മീറ്ററും (പരമാവധി 115.06 മീറ്റർ), പോത്തുണ്ടി 106.2 മീറ്ററുമാണ് (പരമാവധി 108.204 മീറ്റർ) നിലവിലെ ജലനിരപ്പ്. വാളയാർ ഡാം തിങ്കളാഴ്ച തുറക്കും. മലമ്പുഴയിെല ജലവിഭവ വകുപ്പ് മാപിനിയിൽ ശനിയാഴ്ച 78.3 എം.എം മഴ രേഖപ്പെടുത്തി. ഞായറാഴ്ച മലമ്പുഴയിൽ 14.2 എം.എം മഴ പെയ്തു. രാവിലെ അതിശക്തമായ മഴ ഉണ്ടായിരുന്നെങ്കിലും ഉച്ചക്കുശേഷം അൽപം ശമനം വന്നു. കൊയ്ത്ത് സീസൺ ആരംഭിച്ച ജില്ലയിൽ പാടം വെള്ളത്തിൽ മൂടി ഹെക്ടർ കണക്കിന് നെൽകൃഷി നശിച്ചു.
ആളിയാർ ഡാമിലെ ജലനിരപ്പ് 1045.7 മീറ്ററിൽ
പാലക്കാട്: കനത്ത മഴയെ തുടർന്ന് ആളിയാർ ഡാമിലെ ജലനിരപ്പ് 1045.7 മീറ്ററിൽ എത്തിയ സാഹചര്യത്തിൽ ഡാം ഏത് സമയത്തും തുറക്കാൻ സാധ്യതയുള്ളതായി എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. മൂലത്തറ റെഗുലേറ്ററിലേക്ക് അധികജലം ഒഴുകി എത്താൻ സാധ്യതയുള്ളതിനാൽ മൂലത്തറ റെഗുലേറ്ററും തുറക്കും. ചിറ്റൂർ പുഴയുടെ കരകളിൽ താമസിക്കുന്നവർ, സമീപ വാസികൾ, പുഴയിലിറങ്ങുന്നവർ, പുഴയിലെ കോസ്വേയിലൂടെ യാത്ര ചെയ്യുന്നവർ അതിശ്രദ്ധ പാലിക്കുന്നമെന്ന് അധിക്യതർ അറിയിച്ചു. പരമാവധി സംഭരണശേഷി 1050 അടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.