Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2022 1:18 PM IST Updated On
date_range 29 Aug 2022 1:18 PM ISTമാലിന്യകേന്ദ്രത്തിലെ ദുർഗന്ധം; പരിസരവാസികൾ ദുരിതത്തിൽ
text_fieldsbookmark_border
ആലത്തൂർ: വീഴ്മലയുടെ താഴ് വരയിലുള്ള ആലത്തൂർ ഗ്രാമപഞ്ചായത്തിന്‍റെ മാലിന്യ സംസ്ക്കരണ കേന്ദ്രത്തിൽ നിന്നുള്ള ദുർഗന്ധം നാട്ടുകാർക്ക് ദുരിതമാകുന്നു. കുമിഞ്ഞുകൂടിയ മാലിന്യം മഴയിൽ ചീഞ്ഞളിഞ്ഞ് തുടങ്ങിയതാണ് പ്രശ്നകാരണം.
വീടുകൾ അകലെയാണെങ്കിലും ഒരു ഭാഗം മലയും മറു ഭാഗം വിജനമായ നെൽകൃഷിയിടങ്ങളുമായതിനാൽ ഈ ഭാഗത്ത് എപ്പോഴും ശക്തിയായ കാറ്റായിരിക്കും.
കാറ്റ് വീശുമ്പോൾ വളരെയധികം ദൂരം ദുർഗന്ധം എത്തുന്നതാണ് ദുരിതമാകുന്നത്. പലപ്പോഴും ഭക്ഷണം കഴിക്കാൻ പോലും പറ്റുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഈ അവസ്ഥക്ക് പരിഹാരം ഉണ്ടാക്കണമെന്നും അവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story