മാലിന്യ കൂമ്പാരമായി തരൂർ
text_fieldsആലത്തൂർ: തരൂരിനെ മറ്റൊരു ബ്രഹ്മപുരമാക്കരുതെന്ന് നാട്ടുകാർ. ചൂലനൂർ റോഡിൽ മരുതക്കോട് മിനി ഇന്ഡസ്ട്രീസില് പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് ശേഖരണ യൂനിറ്റാണ് നാട്ടുകാരിൽ ആശങ്കയുണർത്തുന്നത്. വീടുകളില്‍നിന്ന് ഹരിതകര്‍മ സേനക്കാര്‍ യൂസര്‍ ഫീ വാങ്ങി ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യമുൾപ്പെടെ ഇവിടെയെത്തിച്ച് തരം തിരിച്ച് സംസ്കരണ യൂനിറ്റുകളിലേക്ക് കയറ്റിവിടാനാണ് യൂനിറ്റ് തുടങ്ങിയത്.
എന്നാല്‍ ഇവിടെ അത്തരത്തില്‍ ഒരു പ്രവൃത്തിയും നടക്കുന്നില്ലെന്നും മാലിന്യം കൊണ്ടുവന്ന് കൂട്ടിയിട്ടിരിക്കുകയാണെന്നും അലക്ഷ്യമായി കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തിന് പുറമെ കുപ്പികളുൾപ്പെടെ വിവിധ വസ്തുക്കളുണ്ടെന്നും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.