ദാഹജലം ചുരത്താത്ത എ.ടി.എം
text_fieldsവല്ലപ്പുഴ: ചൂട് ക്രമാതീതമായി ഉയരുന്നതിനിടെ പ്രവർത്തനം നിർത്തി വാട്ടർ എ.ടി.എം. ഒരുരൂപക്ക് ഒരു ലിറ്റവും അഞ്ചുരൂപക്ക് അഞ്ച് ലിറ്ററും ദാഹജലം നൽകാൻ നിർമിച്ച വാട്ടർ എ.ടി.എമ്മുകൾ ഭൂരിഭാഗവും പണിമുടക്കിലാണ്. വാട്ടർ കാബിനുകളെല്ലാം പൊടിപിടിച്ച് വൃത്തിഹീനവുമാണ്. അഞ്ചുലക്ഷം ചെലവിലാണ് പല പദ്ധതികളും നടപ്പാക്കിയത്.
കൃത്യമായ പരിചരണവും ശ്രദ്ധയും ഇല്ലാത്തതാണ് ഇവ പ്രവർത്തനരഹിതമാകാനുള്ള കാരണം. ദാഹജലം തേടി എത്തുന്ന യാത്രക്കാർ പലപ്പോഴും ചളിപിടിച്ച ജലം ഇല്ലാത്ത എ.ടി.എമ്മുകളാണ് കണ്ട് നിരാശയിലാണ്. വല്ലപ്പുഴ റെയിൽവേ സ്റ്റേഷന് സമീപം പൊതുനിരത്തിൽ സ്ഥാപിച്ച കൗണ്ടർ പ്രവർത്തനരഹിതമായിട്ട് മാസങ്ങളായി. പൊടിപിടിച്ചാണ് ഇത് സ്ഥിതിചെയ്യുന്നത്. നെല്ലായ പേങ്ങാട്ടിരി ജങ്ഷനിൽ സ്ഥാപിച്ച വാട്ടർ എ.ടി.എം കൗണ്ടറും പലപ്പോഴും പണിമുടക്കിലാണ്. പൊതുപ്രവർത്തകനായ രാമകൃഷ്ണൻ പേങ്ങാട്ടിരിയുടെ നിരന്തര ഇടപെടലാണ് ഈ കൗണ്ടർ കിതച്ചിട്ടാണെങ്കിലും വെള്ളം ചുരത്തുന്നത്.
ഇത്തരം നൂതന പദ്ധതികൾ അനുയോജ്യമായ സ്ഥലവും ആവശ്യകതയും പരിഗണിച്ചാണ് സ്ഥാപിക്കേണ്ടതെന്ന് നാട്ടുകാർ പറയുന്നു. വേനൽ കനക്കുന്ന ഇനിയുള്ള ദിവസങ്ങളിൽ അറ്റകുറ്റപണികൾ നടത്തി പ്രവർത്തന യോഗ്യമാക്കണമെന്നും പദ്ധതികൾ മോണിറ്റർ നടത്തി ജനോപകാരപ്രദമാക്കണമെന്നാണ് ജനാഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.