ശുദ്ധജല കണക്ഷൻ നൽകാത്തവർക്കും ജല അതോറിറ്റിയുടെ ബില്ല്
text_fieldsകൊല്ലങ്കോട്: ഉപയോഗിക്കാത്ത വെള്ളത്തിന് വാട്ടർ അതോറിറ്റിയുടെ ബില്ല്, നാട്ടുകാർ പ്രതിഷേധിച്ചു. മുതലമട പഞ്ചായത്തിൽ പോത്തമ്പാടം ഹോമിയോ ഡിസ്പെൻസറിയുടെ പരിസരങ്ങളിലെ പത്തിലധികം വീടുകളിലാണ് ജൽജീവൻ മിഷൻ പദ്ധതിയിൽ നൽകിയ സൗജന്യ ശുദ്ധജല കണക്ഷന് വെള്ളമെത്താത്തവർക്ക് ബില്ല് വന്നത്.
പകുതിയിലധികം വീടുകളിലും പ്രധാന പൈപ്പുമായി ബന്ധിപ്പിക്കാതെയും മീറ്ററും സ്ഥാപിക്കാത്തവർക്കുമാണ് 60 രൂപക്കു മുകളിൽ ബില്ല് എത്തിയത്.
പ്രധാന പൈപ്പിൽ നിന്നും വീടിനകത്തു മാത്രമായി എത്തിച്ച പൈപ്പിൽ പകുതിയിലധികം വർക്കുകൾ ബാക്കിനിൽക്കെയാണ് ബില്ല് വന്നതെന്ന് പോത്തമ്പാടം സ്വദേശി ഹനീഫ പറഞ്ഞു. അധികൃതരുടെ നടപടിക്കെതിരെ ജല അതോറിറ്റി ഉദ്യോഗസ്ഥർക്ക് നാട്ടുകാർ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.