അപകടത്തിലേക്ക് വഴിയൊരുക്കി ജല അതോറിറ്റിയുടെ കുഴി
text_fieldsഗോവിന്ദാപുരം: പുതൂരിൽ ജല അതോറിറ്റിയുടെ കുഴി നികത്താത്തത് അപകടങ്ങൾക്ക് കാരണമായി. പ്രധാന പൈപ്പ് സ്ഥാപിക്കുന്നതിന്റെ വാൾവ് ഉള്ള സ്ഥലത്തെ കുഴി കോൺക്രീറ്റ് സ്ലാബ് ഉപയോഗിച്ച് നികത്താത്തതും വാഹനങ്ങൾക്ക് കാര്യക്ഷമമായ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കാത്തതും വാഹനാപകടങ്ങൾ പതിവാകാൻ കാരണമായി.
കഴിഞ്ഞ ഒരാഴ്ചക്കിടെ ആറ് വാഹന അപകടങ്ങളാണ് രാത്രികളിൽ ഉണ്ടായത്.
തമിഴ്നാട്ടിൽനിന്ന് വരുന്ന വാഹനങ്ങളാണ് രാത്രികളിൽ പ്രധാനമായും അപകടത്തിൽ പെടുന്നത്. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. കുഴി അടച്ച് അപകടങ്ങൾ ഒഴിവാക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.