കമ്പാലത്തറയിൽനിന്ന് മീങ്കര ഡാമിലേക്ക് വെള്ളം തുറന്നു
text_fieldsമുതലമട: കുടിവെള്ളം മുട്ടാതിരിക്കാൻ കമ്പാലത്തറയിൽനിന്നും മീങ്കര ഡാമിലേക്ക് വെള്ളം തുറന്നു. മീങ്കര ഡാമിൽനിന്ന് രണ്ടാം വിള നെൽ കൃഷിക്കായി കനാൽ തുറന്നതോടെ 20.9 അടിയിൽ ഉണ്ടായിരുന്ന ജലനിരപ്പ് 19.5 അടിയിലെത്തിയതിനാൽ കുടിവെള്ള വിതരണം സുഗമമല്ലാതായി.
മൂലത്തറയിൽ നിന്നുള്ള ജലം കമ്പാലത്തറ ഏരിയിലെത്തുകയും അതുവഴിയാണ് മീങ്കര ഡാമിലേക്കുള്ള കനാൽ കെ. ബാബു എം.എൽ.എയുടെ സാനിധ്യത്തിൽ തുറന്നത്. രണ്ടാമത്തെ വിളക്കായി ഡാമിലെ വെള്ളം തുറക്കുമ്പോൾ ഡാമിലെ ജലനിരപ്പ് താഴ്ന്നതിനാൽ കലങ്ങിമറിഞ്ഞാണ് ശുദ്ധജല വിതരണമുണ്ടായത്. മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി പഞ്ചായത്തുകളിലെ 75,000 കുടുംബങ്ങൾ മീങ്കര ശുദ്ധജലമാണ് ആശ്രയിക്കുന്നത്.
മീങ്കരയിൽ നിലവിലുണ്ടായിരുന്ന വെള്ളത്തിന്റെ സ്ഥിതി 28 അടിയിലെങ്കിലും എത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വേനലിനെ അതിജീ വിക്കണമെങ്കിൽ നിലവിലുള്ള കുടിവെള്ളത്തെ പാഴാക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് കെ. ബാബു എം.എൽ.എ ആവശ്യപ്പെട്ടു.
75,000 കുടിവെള്ള കണക്ഷനുകളുള്ള മൂന്ന് പഞ്ചായത്തിലുള്ളവരുടെ കുടിവെള്ളം മുട്ടിക്കാതിരിക്കാൻ പി.എ.പി കരാറിലൂടെ കൂടുതൽ ജലം വിട്ടുനൽകാൻ ജനപ്രതിനിധികൾ തമിഴ്നാടിനോട് ആവശ്യപ്പെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.