Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightതെന്മലയിൽ മഴച്ചന്തം;...

തെന്മലയിൽ മഴച്ചന്തം; നാട്ടിൽ ദുരിത കാഴ്ച

text_fields
bookmark_border
Thenmalai Waterfalls
cancel
camera_alt

തെ​ന്മ​ല​യി​ലെ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ, തകർന്ന വീടുകൾ

കൊ​ല്ല​ങ്കോ​ട്: മ​ഴ ശ​ക്ത​മാ​യ​തോ​ടെ തെ​ന്മ​ല​യി​ൽ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ സ​ജീ​വ​മാ​യി. ഞാ​യ​ർ വൈ​കു​ന്നേ​ര​മാ​ണ് മ​ഴ ആ​രം​ഭി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളി​ൽ നീ​രൊ​ഴു​ക്ക് വ​ർ​ധി​ച്ചു. പ​ല​ക​പ്പാ​ണ്ടി വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ നീ​രൊ​ഴു​ക്ക് വ​ർ​ധി​ച്ച​തി​നാ​ൽ ക​നാ​ലി​ലൂ​ടെ വെ​ള്ളം പോ​കു ന്ന​ത് കൂ​ടി. വെ​ള്ളം ക​നാ​ലി​ലൂ​ടെ ക​ട​ത്തി​വി​ടാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത് എ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ക​നാ​ലി​ലെ ച​ളി നീ​ക്കാ​ത്ത​തും വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്കി​നെ ബാ​ധി​ക്കു​ന്നു. നാ​ല് കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള ക​നാ​ലി​ലു​ള്ള ജ​ലം ചു​ള്ളി​യാ​ർ ഡാ​മി​ലേ​ക്കാ​ണ് എ​ത്തു​ന്ന​ത്.

ആ​ല​ത്തൂ​ർ: താ​ലൂ​ക്കി​ലെ കു​ഴ​ൽ​മ​ന്ദം ക​ള​പ്പെ​ട്ടി ഭാ​ഗ​ത്ത് മ​ഴ​യി​ൽ മൂ​ന്ന് വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ര​ണ്ട് ദി​വ​സ​മാ​യി ശ​ക്തി കു​റ​ഞ്ഞെ​ങ്കി​ലും മ​ഴ തു​ട​രു​ക​യാ​ണ്. ആ​ല​ത്തൂ​ർ ടൗ​ണി​ന​ട​ത്ത് ബാ​ങ്ക് റോ​ഡ് ഭാ​ഗ​ത്ത് റോ​ഡ് വ​ശ​ത്തെ മ​രം ക​ട​പു​ഴ​കി ഓ​ടി​കൊ​ണ്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക് വീ​ണു. യാ​ത്ര​ക്കാ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. കാ​റി​നും സ്കൂ​ട്ട​റി​നും മു​ക​ളി​ലേ​ക്കാ​ണ് മ​രം വീ​ണ​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. ഈ ​വ​ഴി​യു​ള്ള ഗ​താ​ഗ​തം ഒ​രു മ​ണി​ക്കൂ​റോ​ളം ത​ട​സ്സ​പ്പെ​ട്ടു. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി മ​രം മു​റി​ച്ച് നീ​ക്കി​യാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്. റോ​ഡ​രി​കി​ലെ അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ലു​ള്ള മ​ര​ങ്ങ​ൾ മു​ഴു​വ​നാ​യോ ശി​ഖ​ര​ങ്ങ​ളോ മു​റി​ച്ച് നീ​ക്കാ​ൻ ത​ഹ​സി​ൽ​ദാ​ർ പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

മാ​ത്തൂ​ർ: ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും മാ​ത്തൂ​ർ മേ​ഖ​ല​യി​ൽ പ​ര​ക്കെ നാ​ശം. പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡി​ൽ പ​ല്ല​ഞ്ചാ​ത്ത​നൂ​ർ താ​മ​ര​ച്ചി​റ ല​ക്ഷ്മി അ​മ്മ​യു​ടെ ഓ​ടി​ട്ട വീ​ട് ക​രി​മ്പ​ന ക​ട​പു​ഴ​കി ത​ക​ർ​ന്നു. ശ​ബ്ദം കേ​ട്ട് വീ​ട്ടു​കാ​ർ പു​റ​ത്തേ​ക്കോ​ടി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. 75,000 രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. ഏ​ഴാം വാ​ർ​ഡി​ൽ പ​ല്ല​ൻ​ചാ​ത്ത​ന്നൂ​ർ ന​രി​ക്കോ​ട് സു​ബ്ര​ഹ്മ​ണ്യ​ൻ, ന​രി​ക്കോ​ട് ജ​യ​കു​മാ​ർ, പു​തു​റു​ത്തി പു​ഷ്പ​രാ​ജ​ൻ, അ​മ്പാ​ട്ടു തൊ​ടി​യി​ൽ മൂ​ച്ചി​ക്ക​ൽ ശു​ഭ​ദ്ര, മൂ​ച്ചി​ക്ക​ൽ കൃ​ഷ്ണ​ൻ, ക​ണ്ടം​ക​ണ്ട​ത്ത് കു​മാ​ര​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ മ​രം വീ​ണ് ത​ക​ർ​ന്നു. നി​ര​വ​ധി വൈ​ദ്യു​തി പോ​സ്റ്റു​ക​ളും ത​ക​ർ​ന്നി​ട്ടു​ണ്ട്.

മ​ണ്ണാ​ർ​ക്കാ​ട്: റോ​ഡി​ൽ മ​രം ക​ട​പു​ഴ​ങ്ങി വീ​ണ് മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം മു​ട​ങ്ങി. മ​ണ്ണാ​ർ​ക്കാ​ട് - ആ​ന​മൂ​ളി റോ​ഡി​ൽ തെ​ങ്ക​ര ചെ​റം​ങ്കു​ളം ഭാ​ഗ​ത്താ​ണ് സം​ഭ​വം. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​നാ​ണ് സം​ഭ​വം. മ​ണ്ണാ​ർ​ക്കാ​ട്ട് നി​ല​യ​ത്തി​ലെ അ​ഗ്നി​ര​ക്ഷ​സേ​ന​യും സി​വി​ൽ ഡി​ഫ​ൻ​സും സ്ഥ​ല​ത്തെ​ത്തി മ​രം​മു​റി​ച്ച് നീ​ക്കി.

ല​ക്കി​ടി: ശ​ക്ത​മാ​യ മ​ഴ​യി​ൽ ല​ക്കി​ടി​യി​ൽ വീ​ട് ത​ക​ർ​ന്നു. കോ​ള​നി പ​റ​മ്പ് വി​ലാ​സി​നി​യു​ടെ വീ​ടാ​ണ് തി​ങ്ക​ളാ​ഴ്ച മൂ​ന്നോ​ടെ ത​ക​ർ​ന്ന​ത്. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ വീ​ട്ടി​ൽ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

നെ​ന്മാ​റ: മം​ഗ​ലം ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന​പാ​ത​യി​ൽ മ​രം ക​ട​പു​ഴ​കി വീ​ണ് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 9.30 ഓ​ടെ​യാ​ണ് മ​ഴ​യി​ലും കാ​റ്റി​ലും പാ​ത​യോ​ര​ത്തെ മ​രം റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞു​വീ​ണ​ത്. നെ​ന്മാ​റ എ​ൻ.​എ​സ്.​എ​സ് കോ​ള​ജി​ന് സ​മീ​പം ഗോ​മ​തി എ​സ്റ്റേ​റ്റ് വ​ള​വി​ന് സ​മീ​പ​മാ​ണ് ഗ​താ​ഗ​ത ത​ട​സ്സം ഉ​ണ്ടാ​യ​ത്. ഒ​രു മ​ണി​ക്കൂ​ർ ഗ​താ​ഗ​തം മു​ട​ങ്ങി. ചെ​റു​വാ​ഹ​ന​ങ്ങ​ൾ തൊ​ട്ട​ടു​ത്ത പ​ഴ​യ പാ​ത​യി​ലൂ​ടെ ക​ട​ന്നു​പോ​യെ​ങ്കി​ലും ബ​സ്സു​ക​ളും ലോ​റി​ക​ളും നി​ർ​ത്തി​യി​ടേ​ണ്ടി വ​ന്നു. ആ​ല​ത്തൂ​രി​ൽ​നി​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി മ​രം മു​റി​ച്ചു മാ​റ്റി 10.30 നാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

നെ​ന്മാ​റ: പേ​ഴും​പാ​റ ഗോ​കു​ലം വീ​ട്ടി​ൽ രാ​മ​ച​ന്ദ്ര​ന്‍റെ വീ​ട്ടി​ൽ വെ​ള്ളം ക​യ​റി. ഞാ​യ​റാ​ഴ്ച രാ​ത്രി മു​ത​ൽ പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ മ​ഴ​തു​ട​രു​ക​യാ​ണ്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വീ​ടി​ന്‍റെ ഉ​ൾ​ഭാ​ഗ​ത്തേ​ക്ക് വെ​ള്ളം ക​യ​റാ​ൻ തു​ട​ങ്ങി​യ​തോ​ടെ പ​മ്പ് സെ​റ്റ് സ്ഥാ​പി​ച്ച് വെ​ള്ളം നീ​ക്കം ചെ​യ്തു.മ​ഴ തു​ട​ർ​ന്നാ​ൽ മാ​റി താ​മ​സി​ക്കേ​ണ്ടി വ​രു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് കു​ടും​ബം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Heavy rainThenmalai Waterfalls
News Summary - Waterfalls in Thenmalai due to heavy rain
Next Story