ഡി.സി.സി അധ്യക്ഷെൻറ കസേരയിലേക്കാര്? ചരടുവലികൾ ശക്തം
text_fieldsപാലക്കാട്: വോെട്ടടുപ്പ് കഴിഞ്ഞയുടൻ പരസ്യ വിഴുപ്പലക്കലിലേക്ക് നീങ്ങിയ പാലക്കാെട്ട കോൺഗ്രസിൽ, അവസാനിക്കാതെ തിരയിളക്കം. വി.കെ. ശ്രീകണ്ഠൻ എം.പി ഡി.സി.സി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതോടെ കസേര ലക്ഷ്യമിട്ട് ചരടുവലി തുടങ്ങി. കാലങ്ങളായി െഎ ഗ്രൂപ് കൈയാളുന്ന ഡി.സി.സി പ്രസിഡൻറ് സ്ഥാനത്തേക്ക് എ, െഎ ഗ്രൂപ്പുകളിലെ പ്രമുഖ നേതാക്കൾ നോട്ടമിട്ടിട്ടുണ്ട്. ചർച്ചകൾ പുരോഗമിക്കുന്നതിനിടയിൽ ഡി.സി.സിയിൽ ഗ്രൂപ്പിന് അതീതമായ പുനഃസംഘടന വേണമെന്ന ആവശ്യവുമായി മറ്റൊരു വിഭാഗവും രംഗത്തെത്തി.
ഗ്രൂപ് സമവാക്യം മറികടന്ന് പ്രതിപക്ഷ നേതാവായി വി.ഡി. സതീശൻ എത്തിയത് ഇക്കൂട്ടർ പ്രതീക്ഷയോടെയാണ് കാണുന്നത്. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാലക്കാട് ഉയർന്ന വിവാദങ്ങൾ ശമിപ്പിക്കാൻ ഉമ്മൻ ചാണ്ടിയും കെ.പി.സി.സി വര്‍ക്കിങ് പ്രസിഡൻറ് കെ. സുധാകരനും ഇടപെട്ടിരുന്നു. ഗ്രൂപ്പില്ലാത്തവരെ പാർട്ടിയിൽ തഴയുന്നുവെന്ന് ആരോപിച്ച് രംഗത്തെത്തിയ എ.വി. ഗോപിനാഥിനെ ഉയർന്ന നേതാക്കൾ ഇടപെട്ട് അനുനയിപ്പിച്ചെങ്കിലും തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനും േകാൺഗ്രസിനും കനത്ത തിരിച്ചടിയേറ്റു. തൃത്താല സീറ്റ് പാർട്ടിക്ക് നഷ്ടമായി. പാലക്കാട് വൻ വോട്ടുചോർച്ച ഉണ്ടായി. ബി.ജെ.പി പ്രകടമായ നേട്ടം ഉണ്ടാക്കിയ ഷൊർണൂർ മണ്ഡലത്തിലും കോൺഗ്രസ് പിന്നാക്കംപോയി. ചിറ്റൂരിലും ദയനീയ പരാജയം ഏറ്റുവാങ്ങി. യു.ഡി.എഫ് മുന്‍ ജില്ല ചെയര്മാൻ എ. രാമസ്വാമി പാർട്ടി വിട്ടതും ജില്ലയിൽ യു.ഡി.എഫിന് ദോഷം ചെയ്തു.
ലോക്സഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ മിന്നും വിജയത്തിെൻറ തിളക്കം മായ്ച്ചുകളയുന്നതായിരുന്നു തുടർന്ന് നടന്ന രണ്ട് തെരഞ്ഞെടുപ്പിലും പാർട്ടിയുടെ ദയനീയ പ്രകടനങ്ങൾ.അസംബ്ലി തെരഞ്ഞെടുപ്പിൽ മികച്ച സ്ഥാനാർഥികളെ അവതരിപ്പിക്കാൻ കഴിഞ്ഞെങ്കിലും സംഘടനയെ താഴേതട്ടിൽ ചലിപ്പിക്കുന്നതിൽ ഡി.സി.സി നേതൃത്വം പരാജയപ്പെട്ടുവെന്നാണ് വിലയിരുത്തൽ. ഭാരതീയ ജനതാദളിൽനിന്ന് സീറ്റ് പിടിച്ചുവാങ്ങിയിട്ടും മലമ്പുഴയിൽ വോട്ടുമറിച്ചെന്ന ആരോപണം വീണ്ടും ഉയർന്നതും നേതൃത്വത്തെ വിഷമവൃത്തത്തിലാക്കി.
പട്ടാമ്പിയിൽ പ്രദേശിക നേതാക്കളെ തഴഞ്ഞതും കോങ്ങാട് സീറ്റ് ലീഗിന് നൽകിയതിനെചൊല്ലി ഉയർന്ന വിവാദവുമെല്ലാം മുന്നണിക്ക് തിരിച്ചടിയായി. വി.കെ. ശ്രീകണ്ഠനെതിരെ ഇരട്ട പദവിയെന്ന വാൾ വീശി, ഡി.സി.സി അധ്യക്ഷ കസേരയിൽ കണ്ണുവെച്ചു നീങ്ങുന്ന സീനിയർ നേതാക്കൾ ഇരു ഗ്രൂപ്പുകളിലുമുണ്ട്.
പുനഃസംഘടനയുടെ പശ്ചാത്തലത്തിൽ ഡി.സി.സി അധ്യക്ഷ പദവി ഒഴിയേണ്ടിവരുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് വി.കെ. ശ്രീകണ്ഠൻ സ്വയം പദവി രാജിവെച്ച് ഒഴിഞ്ഞത്. മുൻ എം.എൽ.എ എ.വി. ഗോപിനാഥും കെ.പി.സി.സി സെക്രട്ടറി സി. ചന്ദ്രനും ഉൾപ്പെടെ വലിയൊരു നിര ഡി.സി.സി പ്രസിഡൻറ് പദവിയിൽ നോട്ടമിട്ട് ചരടുവലികൾ ശക്തമാക്കിയിട്ടുണ്ട്.
അതിനിടെ, തെരഞ്ഞെടുപ്പ് തോല്‍വി പരിശോധിക്കാന്‍ എ.ഐ.സി.സി കമ്മിറ്റി സംസ്ഥാന നേതാക്കളും ജനപ്രതിനിധികളുമായി കൂടിക്കാഴ്ച തുടങ്ങി. ഓണ്‍ലൈനിലാണ് കൂടിക്കാഴ്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.