കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയുടെ കൈപ്പത്തി അറ്റു
text_fieldsകേരളശ്ശേരി: കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയുടെ ഇടത്തെ കൈപ്പത്തി അറ്റു. തടുക്കശ്ശേരി കാരപുറത്ത് പരേതനായ പ്രഭാകരൻ ഭാര്യ ദേവകി (58) ക്കാണ് സാരമായ പരിക്കേറ്റത്. ഇവരെ പാലക്കാട് മെഡിക്കൽ കോളജിൽനിന്ന് തൃശൂർ മെഡിക്കൽ കോളജിലെക്ക് മാറ്റിയെങ്കിലും പിന്നീട് വിദഗ്ധ ചികിത്സക്ക് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാവിലെ 7.30 ന് വീട്ടിൽനിന്ന് പാടത്തേക്ക് പ്രഭാത സവാരിക്ക് പോയ സമയത്താണ് സംഭവം.
പാലക്കാട് വനം ഡിവിഷൻ ഓഫിസർ കുറശ്രീനിവാസിന്റെ നിർദ്ദേശപ്രകാരം മുണ്ടൂർ വനം സെക്ഷൻ ബീറ്റ് ഓഫിസർമാരായ വി.എം. ഷാനവാസ്, എസ്. നൗഫൽ എന്നിവർ ദേവകിയെ സന്ദർശിച്ചു വിവരങ്ങൾ
ശേഖരിച്ചു.
വനം വകുപ്പിന്റെ ധനസഹായത്തിന്റെ ആദ്യഗഡുവായ 25,000 രൂപ കൈമാറിയതായി വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.