വേലാങ്കാട്ടിലും കള്ളിയൻപാറയിലും കർഷകരെ വിറപ്പിച്ച് കാട്ടാനക്കൂട്ടം
text_fieldsകൊല്ലങ്കോട്: വേലാങ്കാട്ടിലും കള്ളിയൻപാറയിലും കർഷകരെ വിറപ്പിച്ച് കാട്ടാനക്കൂട്ടം. 20ലധികം തെങ്ങുകളും 30ലധികം കവുങ്ങുകളും എട്ട് മാവുകളും മറ്റു വിളകളും നശിപ്പിച്ചു. ഞായറാഴ്ച രാത്രി എത്തിയ കാട്ടാനകളാണ് വിളകൾ നശിപ്പിച്ചത്. മോഹനൻ, മുരളീദാസൻ എന്നിവരുടെ പറമ്പിൽ കമ്പിവേലി പൊളിച്ചെത്തിയ കാട്ടാനകൾ തെങ്ങുകൾ ഉൾപ്പെടെയാണ് നശിപ്പിച്ചത്. ജലസേചന പൈപ്പുകളും വനം വകുപ്പിന്റെ വൈദ്യുതി വേലികളും നശിപ്പിച്ചിട്ടുണ്ട്.
ഒരു മാസത്തിലധികമായി കാട്ടാനകൾ വേലാങ്കാട്, കള്ളിയമ്പാറ, മേച്ചിറ, ചപ്പക്കാട് തുടങ്ങിയ പ്രദേശങ്ങളിൽ വ്യാപകമായി കൃഷിനാശം വരുത്തുകയാണ്. മഴ മാറിയാൽ കാട്ടാനകളെ വനത്തിനുള്ളിലേക്ക് തുരത്തുമെന്ന് വനംവകുപ്പ് അധികൃതർ കർഷകർക്ക് ഉറപ്പ് നൽകിയിരുന്നെങ്കിലും ഇതുവരെ നടപടിയെടുത്തിട്ടില്ല.
ഒരു മാസത്തിനിടെ 80ലധികം തെങ്ങുകളാണ് കള്ളിയമ്പാറ, വേലാങ്കാട് പ്രദേശങ്ങളിൽ ഇവ നശിപ്പിച്ചത്. ആനകളെ കാട്ടിലേക്ക് കയറ്റാൻ ദ്രുതകർമസേനയെ രംഗത്തിറക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. തെന്മലയോരത്ത് 22ലധികം കാട്ടാനകളാണ് കർഷകരുടെ ഉറക്കം കെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.