കാട്ടാന ശല്യം: പാടത്ത് രാവും പകലും കാവലിരുന്ന് കർഷകർ
text_fieldsമുണ്ടൂർ: വിളവെടുപ്പിനൊരുങ്ങുന്ന നെൽപാടങ്ങൾ സംരക്ഷിക്കാൻ രാവും പകലും കാവലിരിക്കുകയാണ് മേഖലയിലെ കർഷകർ. മുണ്ടൂർ, ഒടുവൻകാട്, വടക്കുംപുറം, പുതുപ്പരിയാരം, കയ്യറ, കോർമ, പുളിയംപുള്ളി എന്നിവിടങ്ങളിലും പരിസരങ്ങളിലുമാണ് കർഷകർ കാവലിരിക്കുന്നത്.
കാട്ടാന വരാൻ സാധ്യതയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ഒന്നിലധികം കർഷകർ ചേർന്നാണ് നടപടി. പകൽ വനാതിർത്തിയോട് ചേർന്ന സ്ഥലത്ത് നിരീക്ഷിക്കുകയും ബഹളം വെച്ച് ആട്ടിയോടിക്കുകയുമാണ് ചെയ്യുക. രാത്രി ഇരുട്ടിയാൽ ടയർ കത്തിച്ചും പടക്കം പൊട്ടിച്ചുമാണ് കാട്ടാനകളെ കൃഷിയിടങ്ങളിൽനിന്ന് അകറ്റുന്നത്.
മിക്ക പാടശേഖരങ്ങളും രണ്ടാഴ്ചക്കുള്ളിൽ കൊയ്ത്തിന് പാകമാവും. പ്രതിവർഷം ഈ മേഖലയിൽ ഒരു ലക്ഷം മുതൽ അഞ്ച് ലക്ഷം വരെ രൂപയുടെ നെൽകൃഷി വന്യമൃഗങ്ങൾ നശിപ്പിക്കാറുണ്ടെന്ന് കർഷകർ പറയുന്നു. വന്യമൃഗങ്ങൾ കാടിറങ്ങുന്ന പലയിടങ്ങളിലും സൗരോർജ വേലി പ്രവർത്തനരഹിതമായതായി കർഷകർ പരാതിപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.