ശല്യം കൂടിയിട്ടും പ്രതിരോധം കടലാസിൽ
text_fieldsകല്ലടിക്കോട്: കാട്ടാന ശല്യം ആവർത്തിക്കുന്ന കരിമ്പ ഗ്രാമപഞ്ചായത്തിലെ മൂന്നേക്കറിലും പരിസരത്തും പ്രതിരോധ പ്രവർത്തനങ്ങൾ കടലാസിലൊതുങ്ങി. ആറു മാസത്തിനകം കാട്ടാനകൾ അടക്കമുള്ളവ നശിപ്പിച്ചത് ഏകദേശം ഒരു കോടി രൂപയുടെ കൃഷിയും വസ്തുക്കളുമാണ്.
ഒന്നര മാസം മുമ്പ് ചേർന്ന സർവകക്ഷി യോഗത്തിന് ശേഷം കാര്യമായ പ്രതിരോധ പ്രവർത്തനങ്ങളൊന്നും നടന്നില്ല. തുടിക്കോട്, മൂന്നേക്കർ, മീൻവല്ലം എന്നീ സ്ഥലങ്ങളിൽ വനാതിർത്തി പ്രദേശത്ത് തൂക്കുവേലി സ്ഥാപിച്ചത് അഞ്ചുവർഷങ്ങൾക്ക് മുമ്പാണ്. സൗരോർജ മുപയോഗിച്ച് പ്രവർത്തിക്കുന്ന വേലി മരം തട്ടിയിട്ടാണ് പട്ടാപകലും രാത്രിയും കാട്ടാനകൾ കാടിറങ്ങുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലാണ് കാട്ടുകൊമ്പനും കുട്ടിയാനയും അടക്കം മൂന്ന് ആനകൾ ജനവാസ മേഖലയിൽ കറങ്ങുകയാണ്. ചൊവ്വാഴ്ച രാവിലെ 6.30ന് മൂന്നേക്കർ പ്രകാശന്റെ വീട്ടുമുറ്റത്തും മൂന്നു കാട്ടാനകൾ വന്നിരുന്നതായി സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. വേനൽചൂട് കടുപ്പം വർധിച്ച സാഹചര്യത്തിൽ കാട്ടാനകൾ ജനവാസ മേഖലയിൽ പതിവായി എത്തുന്നത് മലയോര കർഷകരിൽ ഭീതി വിതക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.