നെല്ലിയാമ്പതി റോഡിൽ കാട്ടാന; സന്ദർശകർ വലഞ്ഞു
text_fieldsനെല്ലിയാമ്പതി: കൈകാട്ടി അയ്യപ്പൻതിട്ട് ഭാഗത്ത് കാട്ടുകൊമ്പന്റെ വിളയാട്ടം. ചൊവ്വാഴ്ച വൈകീട്ട് ഏഴോടെയായിരുന്നു സംഭവം. നെല്ലിയാമ്പതിയിൽനിന്ന് മടങ്ങുന്ന സന്ദർശകർക്ക് മുന്നിലാണ് കാട്ടാന നിലയുറപ്പിച്ചത്. ചാറ്റൽ മഴയും മങ്ങിയ വെളിച്ചവും മൂലം വാഹനങ്ങൾ റോഡിൽ നിർത്തിയിടുകയായിരുന്നു. പിന്നീട് അരമണിക്കൂർ കഴിഞ്ഞ് കാട്ടാന കുറ്റിക്കാട്ടിലേക്ക് നീങ്ങുകയായിരുന്നെന്ന് യാത്രക്കാർ പറഞ്ഞു.
തണുപ്പും മഴയുമുള്ള സമയത്ത് നെല്ലിയാമ്പതി റോഡിൽ കാട്ടാനയിറങ്ങുന്നത് പതിവാണ്. കാട്ടാനക്കൂട്ടം നൂറടി, പുലയമ്പാറ ഭാഗങ്ങളിൽ ചുറ്റുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഇവ വൈകുന്നേരങ്ങളിൽ റോഡിൽ നിലയുറപ്പിക്കുന്നത് ഗതാഗതസ്തംഭനത്തിനിടയാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.