വന്യമൃഗ ശല്യം; അപകട വേലിയുമായി കർഷകർ
text_fieldsപുതുനഗരം: കാട്ടുപന്നിയടക്കം വന്യമൃഗങ്ങളിൽനിന്ന് രക്ഷനേടാൻ മനുഷ്യർക്കടക്കം അപകടകരമായ വൈദ്യുതി വേലിയുമായി കർഷകർ. ഉയർന്ന വോൾേട്ടജിൽ പ്രവർത്തിക്കുന്ന വൈദ്യുതി വേലിക്കെതിരെ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും രാത്രികാലങ്ങളിലും മറ്റും കാർഷികാവശ്യത്തിനെടുത്ത വൈദ്യുതി കണക്ഷനിൽനിന്ന് നേരിട്ട് വൈദ്യുതി പ്രവഹിപ്പിക്കുന്ന പ്രവണത ഏറുകയാണ്.
പെരുവെമ്പ്, എലവഞ്ചേരി, വടവന്നൂർ, പുതുനഗരം, കൊല്ലങ്കോട്, മുതലമട എന്നീ പഞ്ചായത്തുകളിലാണ് കാട്ടുപന്നികളുടെ ശല്യത്തിനെതിരെ വൈദ്യുതി വേലികൾ കൂടുതലായി സ്ഥാപിച്ചിട്ടുള്ളത്. ഭൂരിഭാഗം ആളുകളും സർക്കാർ സൗജന്യമായി നൽകുന്ന കാർഷിക ആവശ്യത്തിന് ഉപയോഗിക്കുന്ന വൈദ്യുതി രാത്രികളിൽ കമ്പിവേലിയിലൂടെ കടത്തിവിട്ടാണ് പ്രവർത്തിപ്പിക്കുന്നത്.
സന്ധ്യയാകുന്നതോടെ വൈദ്യുതി പ്രവഹിപ്പിക്കുന്ന കർഷകർ പുലർച്ചയെത്തി വൈദ്യുതിബന്ധം വിച്ഛേദിക്കും. വൈദ്യുതി വേലികളിൽ തട്ടി നിരവധി മരണങ്ങൾ ഉണ്ടായിട്ടും അപകട വേലിക്കെതിരെ വൈദ്യുതി വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ പരിശോധനയോ നടപടികളോ സ്വീകരിക്കാറില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. അനധികൃതമായി വൈദ്യുതി കടത്തിവിടുന്ന കർഷകർക്കെതിരെ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ, കൃഷിയിടങ്ങൾക്ക് ചുറ്റും സ്ഥാപിച്ച വേലിയിൽ ബാറ്ററിയിൽനിന്നുള്ള ഡി.സി വൈദ്യുതിയാണ് കടത്തിവിടുന്നതെന്നും എ.സി വൈദ്യുതി കടത്തിവിടാറില്ലെന്നാണ് കർഷകർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.