കാറ്റും മഴയും; ആനക്കര മേഖലയില്‍ നാശനഷ്ടം
text_fieldsആനക്കര: ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലുണ്ടായ കാറ്റും മഴയും വ്യാപക നഷ്ടം വിതച്ചു. നിരവധി വൈദ്യുതി തൂണുകള്‍ തകര്‍ന്നതോടെ വിതരണം തടസ്സപ്പെട്ടു. തെങ്ങ്, കവുങ്ങ്, വാഴ തോട്ടങ്ങളില്‍ വ്യാപക കൃഷി നാശമാണ് സംഭവിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചോടെയാണ് ശക്തമായ മിന്നലും ഇടിയോടെയും മഴ തുടങ്ങിയത്. ഇതിനിടയില്‍ ശക്തമായ കാറ്റുണ്ടായതോടെയാണ് മരങ്ങള്‍ കടപുഴകി വൈദ്യുതി വിതരണം തടസ്സപ്പെട്ടത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് ആനക്കര മേഖലയില്‍ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചത്. ആനക്കര ചിരട്ടക്കുന്ന് പുല്ലാണിച്ചോലയില് രവീന്ദ്രന്റെ തറവാട്ട് ക്ഷേത്രമുറ്റത്തുള്ള കൂറ്റന്‍ പാലമരം കടപുഴകി ക്ഷേത്രത്തിന്റെ ഷീറ്റ്, സമീപത്തെ തെങ്ങ്, മാവ്, പ്ലാവ്, മൂന്ന് വൈദ്യുതി തൂണുകൾ എന്നിവ തകര്‍ന്നു.
ആനക്കര കാട് വെട്ടിയില്‍ മുഹമ്മദ് മുസ്ലിയാരുടെ വീട്ടുമുറ്റത്തെ പുളിമരം കടപുഴകി വീടിന് മുകളിൽ വീണ് ഷീറ്റ്, പാരപ്പറ്റ് എന്നിവ തകര്‍ന്നു. ആനക്കര ചിരട്ടക്കുന്ന് ഉദിനിക്കോട്ടില് ഉമ്മറിന്റെ വീടിന് മുകളിലേക്ക് തെങ്ങ് വീണ് തകര്‍ന്നു. പറമ്പിലെ നിരവധി വാഴകളും ഒടിഞ്ഞുവീണു. ആനക്കര കുമ്പിടി റോഡിലെ മില്ലിന് സമീപം ബേക്കറി നിർമാണശാലയിലെ തെങ്ങ് കടപുഴകി വൈദ്യുതി ലൈനിലേക്ക് വീണു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.