കാറ്റും മഴയും; കാവശ്ശേരിയിൽ വ്യാപക നാശം
text_fields1. കാവശ്ശേരി മുതലകുളം കോളനിയിൽ കാറ്റിൽ മരം പൊട്ടിവീണ് തകർന്ന വീടുകളിലൊന്ന് 2. ആലത്തൂർമല മലമൊക്ക് ഭാഗത്ത് കാറ്റിൽ മരം
പൊട്ടി വീണ് തകർന്ന വഴിയോര കടകൾ
ആലത്തൂർ: കഴിഞ്ഞദിവസത്തെ മഴയിൽ ആലത്തൂർ കാവശ്ശേരി ഭാഗത്ത് വ്യാപക നാശം. മരങ്ങൾ പൊട്ടിവീണ് വീടുകൾ, അംഗൻവാടി, വൈദ്യുതി കാലുകൾ, വഴിയോര കടകൾ വീടുകളിലെ വാട്ടർ ടാങ്കുകൾ ഉൾപ്പെടെ തകർന്നു.
പലയിടത്തും ഗതാഗത തടസ്സവുമുണ്ടായി. മുതലകുളം, വാവുള്ളിയാപുരം, കൊങ്ങാളക്കോട്, മുപ്പ് പറമ്പ്, കോതപുരം തുടങ്ങി വിവിധ സ്ഥലങ്ങളിലാണ് നാശമുണ്ടായിട്ടുള്ളത്. കാവശ്ശേരി മുതലകുളം അംഗൻവാടി കെട്ടിടത്തിന് മുകളിൽ തെങ്ങ് പൊട്ടിവീണ് ഭാഗികമായ നാശം സംഭവിച്ചു. ആറ് വീടുകൾക്കും നാശം നേരിട്ടു.
കാവശ്ശേരി മുതലകുളം കോളനിയിൽ കെ. മണി, കുമാരൻ, കാവശ്ശേരി ആലിങ്കൽ പറമ്പിൽ ജോയ്, ബാലൻ, ശിവദാസൻ, കോതപുരം മല്ലം പാറയിൽ വാസു എന്നിവരുടെ വീടുകൾക്കുമാണ് നാശം സംഭവിച്ചത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.