ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; യുവതി അറസ്റ്റിൽ
text_fieldsആനക്കര: മാനസിക രോഗിയായ ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിൽ. ആനക്കര പഞ്ചായത്തിലെ മലമല്‍ക്കാവ് പുളിക്കല്‍ വീട്ടില്‍ സിദ്ദീഖാണ് (58) കൊല ചെയ്യപ്പെട്ടത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അേന്വഷണത്തിനൊടുവിലാണ് ഭാര്യ ഫാത്തിമയെ (45) അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാവിലെ സിദ്ദീഖ് മരിച്ചതായി വീട്ടുകാരാണ് നാട്ടുകാരെ വിവരമറിയിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ ഖബറടക്കത്തിന് ഒരുക്കം നടത്തുന്നതിനിടെ സിദ്ദീഖിെൻറ ശരീരത്തില്‍ കണ്ട മുറിപ്പാടുകള്‍ നാട്ടുകാരുടെ സംശയത്തിനിടയാക്കി. തുടര്‍ന്ന് തൃത്താല പൊലീസില്‍ വിവരം കൈമാറുകയും ഖബറടക്കം നിര്‍ത്തിവെക്കാന്‍ പൊലീസ് ആവശ്യപ്പെടുകയും ചെയ്തു. മൃതദേഹം പരിശോധിച്ച പൊലീസിനും സംശയം തോന്നിയതോടെ പാലക്കാട് ജില്ല ആശുപത്രിയിൽ പോസ്റ്റ്മോര്‍ട്ടം നടത്തി. പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടില്‍ കഴുത്തില്‍ തുണിപോലുള്ള വസ്തു ഉപയോഗിച്ച് മുറുക്കിയതാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. വൈകീട്ടോടെ മൃതദേഹം കൂടല്ലൂര്‍ ജുമാമസ്ജിദ് ഖബർസ്ഥാനില്‍ ഖബറടക്കി.
രാത്രിയോടെ ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി സി. ഹരിദാസ്, തൃത്താല സി.ഐ സി.കെ. നാസര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലിലാണ് ഫാത്തിമ കുറ്റം സമ്മതിച്ചത്. പ്രതിയെ പി.പി.ഇ കിറ്റ് ധരിപ്പിച്ച് മലമല്‍ക്കാവിലെ വീട്ടില്‍ തെളിവെടുപ്പ് നടത്തി.
സംഭവത്തെക്കുറിച്ച് പ്രതി പറയുന്നതിങ്ങനെ: മാനസിക രോഗമുള്ള ഭര്‍ത്താവിനെ ഞായറാഴ്ച രാത്രി പലവട്ടം വീടിെൻറ മുൻഭാഗത്ത് കിടത്താന്‍ നോക്കി. കിടത്തിയപ്പോഴെല്ലാം മുൻഭാഗത്തെ തിണ്ടില് കയറി നിന്നു. പിന്നീട് അവിടെനിന്ന് താഴേക്ക് തള്ളിയിട്ട ശേഷം കൈകൊണ്ട് മുഖം പൊത്തി പുതപ്പ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തിങ്കളാഴ്ച പുലര്‍ച്ചയോടെ കൃത്യം നടത്തിയ ശേഷം മുൻവശത്തെ വാതില്‍ അടച്ച് കിടന്നുറങ്ങി. പിന്നീട് രാവിലെ ആറോടെ പിതാവിന് അനക്കമിെല്ലന്ന് അകത്ത് കിടന്നുറങ്ങുന്ന മകളെ അറിയിച്ചു.
മകളും ഭര്‍ത്താവും കുട്ടികളുമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. കൊലപ്പെടുത്തിയ വിവരം അറിഞ്ഞില്ലെന്നാണ് ഇവർ നൽകിയ മൊഴി. പ്രതിയെ പട്ടാമ്പി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. മക്കള്‍: ഫസീല. പരേതനായ അബൂതാഹിര്‍. മരുമകന്: അബ്ദുസ്സലാം. സഹോദരങ്ങള്‍: സെയ്തലവി, കദീജ, ആയിഷ, ഇയ്യാത്തുകുട്ടി, പാത്തുമ്മു.
കൊലപാതകമെന്ന് കണ്ടെത്തിയത് സൂക്ഷ്മ അന്വേഷണത്തിൽ
ആനക്കര: മലമൽക്കാവ് സ്വദേശി സിദ്ദീഖിെൻറ മരണം കൊലപാതകമാെണന്ന് കണ്ടെത്തിയത് പൊലീസിെൻറ സൂക്ഷ്മമായ അന്വേഷണം. കൊലപാതകത്തിെൻറ ചുരുള്‍ നിവര്‍ത്തിയതിന് പിന്നില്‍ പൊലീസിനെ പോലെ നാട്ടുകാര്‍ക്കും നല്ലൊരു പങ്കുണ്ട്.
മലമല്‍ക്കാവ്, ആനക്കര, കുമ്പിടി ഭാഗങ്ങളില്‍ ചായ, കടല കച്ചവടങ്ങള്‍ നടത്തിയിരുന്ന സിദ്ദീഖ് മൂത്തമകന് അബൂതാഹിറിെൻറ അപകടമരണത്തിന് ശേഷമാണ് മനോരോഗിയായതെന്ന് പറയപ്പെടുന്നു. റോഡിലും മുറ്റത്തുമിട്ട് ഭാര്യ ഫാത്തിമ നിരന്തരമായി പീഡിപ്പിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍, ഫാത്തിമ പൊലീസിന് നല്കിയ മൊഴിയില്‍ ചെറിയ വടികാട്ടി പേടിപ്പിച്ചാണ് ഭക്ഷണവും മരുന്നും നല്‍കുന്നതെന്ന് പറഞ്ഞിരുന്നു. കൊലപാതകം നടന്ന ദിവസം പകലും ഇയാളെ റോഡില്‍നിന്ന് വടി ഉപയോഗിച്ച് ഭാര്യ മർദിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി സി. ഹരിദാസ്, തൃത്താല സി.ഐ സി.കെ. നാസര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണം തുടക്കത്തില്‍ തന്നെ കൊലപാതകത്തിലേക്ക് വിരല്‍ചൂണ്ടിയിരുന്നു. രാവിലെ 11ഓടെ പാലക്കാട്ടുനിന്ന് ഫോറന്‍സിക് വിദഗ്ധ സംഘം പരിശോധന നടത്തി. ഫോറന്‍സിക് അസിസ്റ്റൻറ് ടി.വി. അനുനാഥ്, മുഹമ്മദ് ആഷിം, അബ്ദുൽ റഷീദ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. തുടർന്ന് പൊലീസ് മൃതദേഹം ജില്ല ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതേസമയം, നല്ല ആരോഗ്യമുള്ള ഒരാളെ ഒറ്റക്ക് കൊലപ്പെടുത്താന്‍ കഴിയുമോ എന്ന കാര്യത്തില്‍ പൊലീസിന് സംശയമുണ്ട്. എന്നാല്‍, താന്‍ തനിച്ചാണ് കൊലപാതകം നടത്തിയതെന്ന് ഫാത്തിമ പറയുന്നുണ്ടെങ്കിലും പൊലീസ് ഇത് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.