സ്ത്രീകളെ പ്രതികരണശേഷിയുള്ളവരാക്കി മാറ്റണം -പാലക്കാട് ജില്ല കലക്ടര്‍
text_fieldsപാലക്കാട്: സ്ത്രീകളെ ആത്മവിശ്വാസവും പ്രതികരണശേഷിയുമുള്ളവരാക്കി മാറ്റുക എന്നതാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാനുള്ള മാര്‍ഗമെന്ന് ജില്ല കലക്ടര്‍ ഡോ. എസ്. ചിത്ര.
ഓറഞ്ച് ദ വേള്‍ഡ് കാമ്പയിന്റെ ഭാഗമായി ജില്ലയിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ചര്‍ച്ച ചെയ്യാനും ലിംഗ അടിസ്ഥാനത്തിലുള്ള അക്രമങ്ങള്‍ പ്രതിരോധിക്കാനുമായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ല കലക്ടര്‍.
ലിംഗ അടിസ്ഥാനത്തിലുള്ള അക്രമങ്ങള്‍ പ്രതിരോധിക്കുന്നതിനുള്ള ആശയങ്ങള്‍, വിദ്യാർഥികള്‍ അനുഭവിക്കുന്ന ലിംഗ വിവേചനം എന്നിവ സംബന്ധിച്ച് പാലക്കാട് ഗവ. വിക്ടോറിയ കോളജിലെ വിദ്യാർഥിനി ശ്രീലക്ഷ്മി, കൊഴിഞ്ഞാമ്പാറ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ വിദ്യാർഥികളായ രാഹുല്‍, ശ്രീലക്ഷ്മി, കാറല്‍മണ്ണ സി.സി.എസ്.ടി കോളജ് വിദ്യാര്‍ഥികളായ അമൃത, മറിയം റിന്‍ഷ, തിരുവിഴാംകുന്ന് ഏവിയന്‍ കോളജ് വിദ്യാർഥി ഗോപിക എന്നിവര്‍ സംസാരിച്ചു.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പ്രതിരോധിക്കുന്നതിനായി വിവിധ വകുപ്പുകള്‍ മുഖേന നടത്താന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ആക്ഷന്‍ പ്ലാന്‍ അതത് വകുപ്പ് ഉദ്യോഗസ്ഥര്‍ വിവരിച്ചു.
ജില്ല വനിത-ശിശു വികസന ഓഫിസര്‍ റ്റിജു റേച്ചല്‍ തോമസ്, ജില്ല പ്രോഗ്രാം ഓഫിസര്‍ സി.ആര്. ലത, വനിത സംരക്ഷണ ഓഫിസര്‍ വി.എസ്. ലൈജു, കുടുംബശ്രീ ജില്ല മിഷന് കോ ഓഡിനേറ്റര്‍ കെ.കെ. ചന്ദ്രദാസ്, പോലീസ്, തദ്ദേശസ്വയംഭരണ, എക്സൈസ്, പട്ടികജാതി വികസന, പട്ടികവര്‍ഗ വികസന, സാമൂഹിക നീതി എന്നീ വകുപ്പ് ഉദ്യോഗസ്ഥര്‍, ശിശു വികസന പദ്ധതി ഓഫിസര്‍മാര്‍, സ്കൂള്‍ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.