ചളവറയിലെ മരംമുറി: ഒത്തുകളിച്ച് അധികൃതർ
text_fieldsചെർപ്പുളശ്ശേരി: ചളവറയിലെ മാഞ്ചേരി മല ചെമ്പരത്തി മാടിൽ കഴിഞ്ഞ നാല് മാസമായി നടന്ന മരംവെട്ടിൽ ഒളിച്ചുകളിച്ച് അധികൃതർ. സ്വകാര്യ കമ്പനിയുടെ കൈവശമുള്ള സർക്കാർ ഭൂമിയിലാണ് മരംവെട്ട് നടന്നതെന്ന് നാട്ടുകാർ പറയുന്നു. ചളവറ, നെല്ലായ, ചെർപ്പുളശ്ശേരി വില്ലേജുകളിൽ ഉൾപ്പെട്ട 120 ഏക്കർ ഭൂമിയിൽനിന്നാണ് വ്യാപകമായ മരംവെട്ട് നടന്നിട്ടുള്ളത്. ഇവിടെനിന്ന് 400ലധികം തേക്ക് മരങ്ങൾ മുറിച്ച് കടത്തിയതായാണ് വിവരം. വയനാട് മരംമുറി വിവാദമായതോടെ മുറിച്ച മരങ്ങൾ ഭൂരിഭാഗവും കടത്തിയെങ്കിലും ബാക്കിയായവ റോഡിൽ കൂട്ടിയിട്ടിരിക്കുകയാണ്. ഇതാണ് നാട്ടുകാരിൽ സംശയം ഉയർത്തുന്നത്.
സർക്കാർ മിച്ചഭൂമിയായി നീക്കിവെച്ച് പിന്നീട് ഔഷധത്തോട്ടത്തിനായി നൽകിയ ഭൂമിയിലെ മരങ്ങളാണ് മുറിച്ചത്. റവന്യൂ ഡിപ്പാർട്മെൻറും കമീഷനും ഈ ഭൂമി തിരിച്ചുപിടിക്കണമെന്ന് ശിപാർശ ചെയ്തെങ്കിലും ചുവപ്പുനാടയിൽ കുരുങ്ങി. 1978 മുതൽ ലാൻഡ് ബോർഡിലും കോടതിയിലും ഇതുമായി ബന്ധപ്പെട്ട വ്യവഹാരം നടക്കുന്നുണ്ട്. എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന ഔഷധ നിർമാണ കമ്പനിയുടെ കൈവശമാണ് ഇപ്പോൾ ഭൂമിയുള്ളത്.
സർക്കാർ സംരക്ഷിത വനത്തിലൂടെയാണ് ഈ തർക്കഭൂമിയിലേക്കുള്ള വഴി. ഈ വഴി വനം വകുപ്പിേൻറതാണ്. ഈ സ്ഥലത്തിെൻറ നികുതി കൈവശക്കാർ അടക്കുന്നതിനാൽ അവരുടെ ഉടമസ്ഥതയിലാെണന്നാണ് റവന്യൂ വകുപ്പിെൻറ അഭിപ്രായം. ഈ മരംവെട്ട് അറിഞ്ഞിട്ടില്ലെന്നും വനം വകുപ്പ് അധികൃതർ പറയുന്നു. മരം കൊണ്ടുപോകാൻ പാസും എടുത്തിട്ടില്ല. സംഭവത്തിൽ അടിയന്തരമായി ഇടപെട്ട് നടപടി സ്വീകരിക്കുകയും ഭുമി വീണ്ടെടുത്ത് പൊതുജനോപകാരപ്രദമായ കാര്യങ്ങൾക്ക് നൽകുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ദുരൂഹത നീക്കും
–എം.എൽ.എ
ചെർപ്പുളശ്ശേരി: ചളവറ മാഞ്ചേരി മലയിൽ നടന്ന മരംമുറിയിൽ ദുരുഹതയുണ്ടെന്നും ഇത് അധികൃതരുടെ ശ്രദ്ധയിൽപെടുത്തുമെന്നും പി. മമ്മിക്കുട്ടി എം.എൽ.എ. മരംമുറി നടന്ന സ്ഥലം സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. സുധാകരൻ, പഞ്ചായത്ത് പ്രസിഡൻറ് ഇ. ചന്ദ്രബാബു, സി.പി.എം നേതാക്കൾ എന്നിവരും എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു. ഈ ഭൂമി ഓഷധസസ്യ ഉദ്യാനമെല്ലന്ന് സർക്കാർ നിശ്ചയിച്ച കമീഷൻ കണ്ടെത്തിയിട്ടുണ്ടന്നും രണ്ടുതവണ മിച്ചഭൂമി സമരം നടന്ന സ്ഥലമാണന്നും പി.കെ. സുധാകരൻ പറഞ്ഞു. ഔഷധത്തോട്ടത്തിെൻറ മറവിൽ നടന്ന മരംമുറി കച്ചവട താൽപര്യപ്രകാരമുള്ളതാണെന്ന് ഇ. ചന്ദ്രബാബു അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.