200 മയക്കുമരുന്ന് ഗുളികകളുമായി യുവാവ് പിടിയിൽ
text_fieldsപാലക്കാട്: കൊറിയർ സർവിസ് വഴി പാർസലായി വരുത്തിയ 200 മയക്കുമരുന്ന് ഗുളികകളുമായി യുവാവ് പിടിയിൽ. കാടാംകോട് കരിങ്കരപ്പുള്ളി എ.കെ.ജി നഗറിലെ ഹകീം (21) ആണ് കണ്ണാടിയിൽ നിന്ന് ടൗൺ സൗത്ത് പൊലീസിെൻറ പിടിയിലായത്. ഹകീമിനെ കാണാതായ സംഭവത്തിൽ മാതാവിെൻറ പരാതിയിൽ അന്വേഷണം നടത്തിവരുകയായിരുന്നു. ഇയാൾ ഉപയോഗിച്ച മൊബൈൽ നമ്പറിെൻറ വിവരങ്ങൾ പരിശോധിച്ചതിൽ ഒരു കൊറിയർ സർവിസിലേക്ക് വിളിച്ചിട്ടുള്ളതായി പൊലീസിന് മനസ്സിലായി.
അവരുമായി വീണ്ടും ബന്ധപ്പെടുകയാണെങ്കിൽ അറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. പാർസൽ കൈപ്പറ്റാനായി കൊറിയർ സർവിസ് കേന്ദ്രത്തിലെത്തിയ ഇയാളെ കണ്ടെത്തുകയായിരുന്നു.
പാർസൽ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് വിഭാഗത്തിലെ 200 നൈട്രോസൺ ഗുളികകൾ കണ്ടെത്തിയത്. പൊള്ളാച്ചിയിൽ നിന്നാണ് പാർസൽ ഹകീമിന് അയച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.