മയക്കുമരുന്നുമായി യുവാവ് പിടിയിൽ
text_fieldsപാലക്കാട്: ജില്ല ലഹരി വിരുദ്ധ സ്ക്വാഡും ടൗൺ നോർത്ത് പൊലീസും ചേർന്ന് നടത്തിയ വാഹന പരിശോധനയിൽ സിന്തറ്റിക് വിഭാഗത്തിൽ ഉൾപ്പെട്ട മാരക മയക്കുമരുന്നുമായി യുവാവിനെ പിടികൂടി.
പാലക്കാട് മുത്താൻതറ സ്വദേശി കിളി എന്ന ശ്രീകുമാറാണ് (25) അറസ്റ്റിലായത്. ചൊവ്വാഴ്ച ഉച്ചയോടെ ഒലവക്കോട് നടത്തിയ വാഹനപരിശോധനയിലാണ് ശരീരത്തിൽ പൗച്ചിലാക്കി ഒളിപ്പിച്ച നിലയിൽ 1.5 ഗ്രാം എം.ഡി.എം.എ.യുമായി ബൈക്കിൽ വന്ന ശ്രീകുമാർ പിടിയിലായത്.
ഗ്രാമിന് 4000 രൂപ വിലയ്ക്ക് കോയമ്പത്തൂരുള്ള ഏജൻറ് വഴിയാണ് മയക്കുമരുന്ന് ലഭിച്ചതെന്ന് ശ്രീകുമാർ മൊഴി നൽകിയിട്ടുണ്ട്. ഇങ്ങനെ എത്തിക്കുന്ന മയക്കുമരുന്ന് മറ്റുള്ളവർക്ക് വിൽപന നടത്തിയതായും പൊലീസ് സംശയിക്കുന്നുണ്ട്. വിവിധ ലഹരി മരുന്നുകൾക്ക് അടിമയാണ് ശ്രീകുമാറെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.