യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ്; അപാകത പരിഹരിച്ചില്ലെങ്കിൽ നിയമ നടപടിക്ക് ഒരു വിഭാഗം
text_fieldsപാലക്കാട്: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ ചെറിയ തെറ്റുകളുകളുടെ കാരണത്താൽ ‘ഹോൾഡ്’ചെയ്ത വോട്ടുകൾ ഒരു വിഭാഗത്തിന്റെ മാത്രം പരിഹരിച്ച് നൽകിയെന്നത് പരാതി. ഇതുൾപ്പെടെയുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മറ്റൊരു വിഭാഗം യൂത്ത് കോൺഗ്രസ് നേതാക്കൾ ജില്ല ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പനെ സമീപിച്ചു.
മുൻ നിയോജക മണ്ഡലം പ്രസിഡന്റ് സദ്ദാം ഹുസൈനും, മുൻ പിരായിരി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടിന്റു രവി, മുൻ യൂത്ത് കോൺഗ്രസ് നോർത്ത് മണ്ഡലം പ്രസിഡന്റും ഇപ്പോഴും അതേ സ്ഥലത്തേക്ക് മത്സരിച്ച അരുൺ പ്രസാദ്, യൂത്ത് കോൺഗ്രസ് നേതാവും ഇപ്പോഴത്തെ ഇലക്ഷനിൽ സൗത്ത് മണ്ഡലത്തിൽ നിന്നും മത്സരിച്ച മൊയ്ദീൻ, മാത്തൂർ മണ്ഡലത്തിൽ നിന്നും മത്സരിച്ച പവിത്രൻ, ഉസൈൻ, അഷറഫ് എന്നിവർ ചേർന്നാണ് പരാതിയുമായെത്തിയത്. വ്യാജ ഐഡി കാർഡ് ഉപയോഗിച്ച് വോട്ടുചെയ്തു, ഡബ്ൾ എൻട്രി ഉൾപ്പെടെ വ്യാപക ക്രമക്കേട് നടന്നെന്നും പരാതിയിൽ പറയുന്നു. ജില്ലയിൽ 30 പേരൊളം ഇതേ പരാതി ഉന്നയിച്ചിട്ടുണ്ട്.
കെ.പി.സി.സി പ്രസിഡന്റിന് പരാതി അയച്ചുകൊടുക്കുകയും നടപടി ഉണ്ടാകുകയും ചെയ്യുമെന്ന് ഡി.സി.സി പ്രസിഡന്റ് ഉറപ്പ് നൽകി. നടപടി ഉണ്ടായില്ലെങ്കിൽ മത്സരിച്ച സ്ഥാനാർഥികൾ പൊലീസിൽ പരാതി നൽകുകയും കോടതി നടപടിയിലേക്ക് നീങ്ങുകയും ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.