പാലക്കാട് കലക്ടറേറ്റിൽ സർവേ കല്ല് സ്ഥാപിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം
text_fieldsപാലക്കാട്: കെ-റെയിൽ വിഷയത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ പ്രതീകാത്മക സർവേ കല്ല് കലക്ടറേറ്റിൽ സ്ഥാപിച്ചു. ജില്ല പ്രസിഡന്റ് ടി.എച്ച്. ഫിറോസ് ബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ച് കലക്ടറേറ്റിനു മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ യോഗം ഉദ്ഘാടനം ചെയ്തു.
പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ടി.എച്ച്. ഫിറോസ്ബാബു, സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ. ഫാറൂഖ്, കെ.എം. ഫെബിൻ, അഡ്വ. ശിൽപ ജസീർ മുണ്ടറോട്ട്, എ.കെ. ഷാനിബ്, എം. പ്രശോഭ്, കെ. സദാം ഹുസൈൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തു നീക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.