വാളയാറിൽ 30 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ
text_fieldsപാലക്കാട്: വാളയാറിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ 30 കിലോ കഞ്ചാവുമായി കൊല്ലം സ്വദേശികളായ ഷാൻ (19), മുഹമ്മദ് ഷെഫിൻ (20), ഇടുക്കി സ്വദേശിയായ മാർലോൺ മാനുവൽ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ആന്ധ്രയിൽനിന്നുള്ള ബസിൽ കടത്തുകയായിരുന്നു കഞ്ചാവ്. എ.ഇ.സി സ്ക്വാഡ് ഇൻസ്പെക്ടർ കെ.എസ്. പ്രശോഭിെൻറ നേതൃത്വത്തിലുള്ള സ്ക്വാഡ് ടീമും റേഞ്ച് ഇൻസ്പെക്ടർ എസ്. റിയാസിെൻറ നേതൃത്വത്തിലുള്ള പാലക്കാട് എക്സൈസ് റേഞ്ച് ടീമും സംയുക്തമായി പാലക്കാട്-വാളയാർ ടോൾ പ്ലാസയിൽ വാഹന പരിശോധനക്കിടെയാണ് പ്രതികൾ പിടിയിലായത്. വിശാഖ പട്ടണത്തിൽനിന്നാണ് പ്രതികൾ കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്.
ഇവ എറണാകുളം ജില്ലയിലെ രഹസ്യ കേന്ദ്രത്തിൽ എത്തിച്ച്, കൊല്ലം, എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിലെ കഞ്ചാവ് വിൽപനക്കാർക്ക് ചെറിയ പൊതികളിൽ ആക്കി ചില്ലറ വിൽപന നടത്തുകയായിരുന്നു ലക്ഷ്യം.
പിടികൂടിയ കഞ്ചാവിന് 30 ലക്ഷത്തോളം വിലവരുമെന്ന് പാലക്കാട് എക്സൈസ് എൻഫോഴ്സ്മെൻറ് അസി. കമീഷണർ എ. രമേശ് അറിയിച്ചു. പ്രിവൻറിവ് ഓഫിസർമാരായ എ. ജയപ്രകാശൻ, ആർ. വേണുകുമാർ, മൻസൂർ അലി, സിവിൽ എക്സൈസ് ഒാഫിസർമാരായ ബി. ഷൈബു, കെ. ജ്ഞാനകുമാർ, കെ. അഭിലാഷ്, ടി.എസ്. അനിൽകുമാർ, എം. അഷറഫലി, എ. ബിജു, കെ.ജെ. ലൂക്കോസ്, പാലക്കാട് എക്സൈസ് റേഞ്ച് ഓഫിസിലെ പ്രിവൻറിവ് ഓഫിസർമാരായ വൈ. സൈദ് മുഹമ്മദ്, പി.എം. മുഹമ്മദ് ഷെരീഫ്, സിവിൽ എക്സൈസ് ഒാഫിസർമാരായ എം. വിനായകൻ, എൽ. കൃഷ്ണമൂർത്തി, ആർ. വിനീത്, ഡ്രൈവർ ആർ. രാഹുൽ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.