മയിലിനെ കറിവെക്കാനൊരുങ്ങി യൂട്യൂബര്‍: വിവാദം
text_fieldsപാലക്കാട്: പാചക പരീക്ഷണങ്ങളിലൂടെ ശ്രദ്ധേയേനായ പ്രമുഖ യൂട്യൂബർ ഫിറോസ് ചുട്ടിപ്പാറയുടെ പുതിയ വീഡിയോ വിവാദത്തിൽ. ദുബൈയിൽ വെച്ച് മയിലിനെ കറിവെക്കാൻ പോകുന്നുവെന്ന വിഡിയോ ആണ് വിമർശനത്തിന് ഇടയാക്കിയത്. ദേശീയ പക്ഷിയായ മയിലിനെ ഭക്ഷിക്കുന്നതിൽ എതിർത്തും അനകൂലിച്ചും നിരവധി പേർ രംഗത്തെത്തി.
ഇന്ത്യയിൽ അനുവദനീയമല്ലാത്തതിനാലാണ് മയിലിനെ കറിവെക്കാൻ ദുബൈയിൽ പോകുന്നതെന്നും ഇവിടെ മയിലിനെ വാങ്ങാൻ കിട്ടുമെന്നും ഫിറോസ് പറഞ്ഞു. മുമ്പ് ദുബൈയിൽ വെച്ച് മാൻ കറി വെച്ച് വിഡിയോ ചെയ്തിട്ടുള്ളയാളാണ് ഫിറോസ്.
ഫേസ്ബുക്കിലെ ചില കമൻറുകൾ
അതിര് കവിഞ്ഞ ദേശീയത മറ്റെന്തിനേക്കാള്‍ അപകടകരമാണെന്ന് പണ്ടേതോ മഹാന്‍ പറഞ്ഞിട്ടുണ്ട്.., മതത്തിന്റേയും ജാതിയുടേയും പ്രദേശത്തിൻെറയും രാഷ്ട്രീയാഭിപ്രായത്തിൻെറയും പേരില്‍ അപരനെ തുല്ല്യാവകാശമുള്ള പൗരന്മാര്‍ ആയി പോലും കാണാത്തവരാണ് ദേശീയ പക്ഷി, ദേശീയ ബിംബം, ദേശീയത.. തുടങ്ങി വെറൈറ്റി കരച്ചില്‍ കരയുന്നത്... ഇക്കാ പൊളിക്ക് ഇക്ക, മയിലിനെ വെട്ടിക്കൂട്ടി കറി വെക്ക്.. പറ്റൂച്ചാല്‍ കൂര്‍ക്കയിട്ട് പോര്‍ക്കും വെക്ക്...-Shareef Yousaf
ഇന്ത്യയിൽ മാത്രമേ ഈ മയിലിന് ഇത്രേം പ്രിവിലേജ് ഉള്ളു. പുറത്തൊക്കെ കാക്കയുടെ വില പോലും ഇല്ല. പല രാജ്യങ്ങളിലും കൃഷി നശിപ്പിക്കുന്നു എന്ന് പറഞ്ഞു വെടി വെച്ച് കൊല്ലുന്ന ഐറ്റം ആണ് ഇത് -Swaroop Wain
മയിലിനെ കൊല്ലുന്നതിന് ഇന്ത്യയിൽ വിലക്കുള്ളത് മയിൽ വംശനാശ ഭീഷണി നേരിടുന്ന ജീവി ആയത് കൊണ്ടല്ല, മയിലിന് ദേശീയ പക്ഷി എന്ന പദവി ഉള്ളത് കൊണ്ടാണ്. അതിനെ മാനിച്ച് കൊണ്ടാണ് ഇന്ത്യൻ പൗരന്മാർ മയിലിനെ കൊന്ന് കറി വെയ്ക്കാത്തത്. ഇന്ത്യൻ പതാക അമേരിക്കയിൽ പോയി കത്തിച്ചാൽ കേസ് ഉണ്ടാവില്ല. അത് കൊണ്ട് നമ്മളാരും ആ സൗകര്യം ഉപയോഗിക്കില്ലല്ലോ. കേസ് വരുമോ ഇല്ലയോ എന്നതല്ല അതിലെ വിഷയം. ദേശീയ ബിംബങ്ങളോടുള്ള മനോഭാവമാണ്- Sanku T Das
ഇതിനു വലിയ വില കൊടുക്കേണ്ടി വരും .. ദേശീയ പക്ഷി എവിടെ ആയാലും അങ്ങനെ തന്നെയാണ് .. ഒരു ജനതയുടെ വികാരമാണ്- Faisal Meghamalhaar Singer
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.