Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2022 5:44 AM IST Updated On
date_range 22 May 2022 5:44 AM ISTരാജീവ് ഗാന്ധി ആധുനിക ഇന്ത്യയുടെ ജനയിതാവ് -പ്രഫ. സതീഷ് കൊച്ചുപറമ്പില്‍
text_fieldsbookmark_border
പത്തനംതിട്ട: ആധുനിക ഇന്ത്യയുടെ ജനയിതാവും 21ആം നൂറ്റാണ്ടിലെ നവീന ഭാരതത്തെ സ്വപ്നംകണ്ട നേതാവുമായിരുന്നു രാജീവ് ഗാന്ധിയെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍. ജില്ല കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ സംഘടിപ്പിച്ച രാജീവ്ഗാന്ധി രക്തസാക്ഷിത്വ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് പ്രസ്ഥാനം പടുത്തുയര്‍ത്തിയ രാജ്യത്തിന്‍റെ മതേതരത്വവും ജനാധിപത്യവും തകര്‍ക്കുന്നതാണ് നരേന്ദ്ര മോദി സര്‍ക്കാറിന്‍റെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. രാജീവ് ഗാന്ധി രാജ്യത്തിന്‍റെ മതേതര മുഖമായിരുന്നു. രാജ്യത്തിന്‍റെ ഐക്യം കാത്തുസൂക്ഷിക്കുന്നതിനും അഖണ്ഡത സംരക്ഷിക്കുന്നതിനുമാണ് അദ്ദേഹത്തിന് ജീവന്‍ വെടിയേണ്ടിവന്നത്. ഡി.സി.സി വൈസ് പ്രസിഡന്‍റ് അഡ്വ. എ. സുരേഷ്കുമാര്‍ അധ്യക്ഷതവഹിച്ചു. മുന്‍ ഡി.സി.സി പ്രസിഡന്‍റ് പി. മോഹന്‍രാജ്, കെ.പി.സി.സി നിര്‍വാഹകസമിതി അംഗം ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, മാലേത്ത് സരളാദേവി, സാമുവല്‍ കിഴക്കുപുറം, സജി കൊട്ടയ്ക്കാട്, കെ. ജാസിംകുട്ടി, സുനില്‍ എസ്.ലാല്‍, റോജി പോള്‍ ഡാനിയേല്‍, റോഷന്‍ നായര്‍, സുനില്‍കുമാര്‍ പുല്ലാട് എന്നിവര്‍ സംസാരിച്ചു. ---- ഫോട്ടോ PTL 10 RAJEEVE DCC ജില്ല കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണ പരിപാടി ഡി.സി.സി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു ------- രാജീവ്ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം മല്ലപ്പള്ളി: കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ രക്തസാക്ഷിത്വ ദിനാചാരണവും അനുസ്മരണ സമ്മേളനവും കെ.പി.സി.സി മുൻ എക്സിക്യൂട്ടിവ് അംഗം അഡ്വ. റെജി തോമസ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് എബി മേക്കരിങ്ങാട്ട് അധ്യക്ഷതവഹിച്ചു. യു.ഡി.എഫ് തിരുവല്ല നിയോജകമണ്ഡലം ചെയർമാൻ ലാലു തോമസ്, എം.കെ. സുബാഷ് കുമാർ, എ.ഡി. ജോൺ, ടി.പി. ഗിരീഷ്കുമാർ, ചെറിയാൻ മണ്ണഞ്ചേരി, കെ.ജി. സാബു എന്നിവർ സംസാരിച്ചു. ------ ആര്‍.ടി.എ യോഗം 23ന് പത്തനംതിട്ട: ആര്‍.ടി.എയുടെ യോഗം തിങ്കളാഴ്ച രാവിലെ 11ന് പത്തനംതിട്ട കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് പത്തനംതിട്ട ആര്‍.ടി.ഒ എ.കെ. ദിലു അറിയിച്ചു. ------ വിലക്കുറവുമായി സ്റ്റുഡന്റ്സ് മാര്‍ക്കറ്റ് പത്തനംതിട്ട: അധ്യയനവര്‍ഷാരംഭത്തിലെ കൃത്രിമ വിലകയറ്റം തടയുന്നതിന് സ്റ്റുഡന്റ്സ് മാര്‍ക്കറ്റുകൾ. ജില്ലയില്‍ സഹകരണസംഘങ്ങളും സൂപ്പര്‍ മാര്‍ക്കറ്റുകളും ഉൾപ്പെടെ 23 സ്റ്റുഡന്റ്സ് മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. ത്രിവേണി നോട്ടുബുക്കുകള്‍, വിവിധ കമ്പനികളുടെ പേന, പെന്‍സില്‍, സ്‌കൂള്‍ ബാഗുകള്‍, കുടകള്‍, വാര്‍ട്ടര്‍ ബോട്ടില്‍, ടിഫിന്‍ ബോക്‌സ് മറ്റ് പഠനോപകരണങ്ങള്‍ എന്നിവയും സ്‌കൂള്‍ മാര്‍ക്കറ്റുകളില്‍ ലഭിക്കും. ജില്ലതല ഉദ്ഘാടനം സഹകരണ വകുപ്പ് ജോയന്‍റ് രജിസ്ട്രാര്‍ എം.ജി. പ്രമീള നിര്‍വഹിച്ചു. കണ്‍സ്യൂമര്‍ഫെഡ് എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം ടി. അജയകുമാര്‍ ആദ്യവില്‍പന നിര്‍വഹിച്ചു. കണ്‍സ്യൂമര്‍ഫെഡ് റീജനല്‍ മാനേജര്‍ ബിന്ദു പി.നായര്‍, അസി. രജിസ്ട്രാര്‍ ഡി. ശ്യാംകുമാര്‍, ആര്യ അരവിന്ദ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story