Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2022 5:31 AM IST Updated On
date_range 23 May 2022 5:31 AM ISTആറന്മുളയിൽ വഞ്ചിപ്പാട്ട് പഠനകളരിക്ക് തുടക്കം
text_fieldsbookmark_border
ആറന്മുള: ജില്ല പഞ്ചായത്ത് സഹായത്തോടെ പള്ളിയോട സേവാസംഘം നടത്തുന്ന വഞ്ചിപ്പാട്ട് പഠനകളരിക്ക് ആറന്മുളയിൽ തുടക്കമായി. മൂന്ന് മേഖലയിലായി നാനൂറോളം വിദ്യാർഥികളുണ്ട്. വഞ്ചിപ്പാട്ടിന്റെ താളം, പാട്ടിന്റെ വേഗം, ആറന്മുള ശൈലിയിലുള്ള വഞ്ചിപ്പാട്ടിന്റെ പ്രത്യേകത, കഥാസന്ദർഭത്തിന്റെ അർഥം തുടങ്ങി വിവിധ വിഷയങ്ങൾ ഒന്നാമത്തെ ദിനത്തിൽ പഠിതാക്കൾക്ക് വിശദമാക്കിയാണ് പഠനകളരി ആരംഭിച്ചത്. ആറന്മുള ശൈലിയിലെ വഞ്ചിപ്പാട്ട് തനതായ രീതിയിൽ പഠിപ്പിക്കുക ലക്ഷ്യമിട്ടാണ് ഏതാനും വർഷങ്ങളായി ജില്ല പഞ്ചായത്ത് വഞ്ചിപ്പാട്ട് പഠനകളരി നടത്തുന്നത്. പഠനകളരി ജില്ല പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ആർ. അജയകുമാർ ഉദ്ഘാടനം ചെയ്തു. പള്ളിയോട സേവാസംഘം സെക്രട്ടറി പാർഥസാരഥി ആർ. പിള്ള അധ്യക്ഷത വഹിച്ചു. വഞ്ചിപ്പാട്ട് കളരി ജനറൽ കൺവീനർ രതീഷ് ആർ. മോഹൻ, പഞ്ചായത്ത് അംഗം എസ്. ശ്രീലേഖ, മേഖല കൺവീനർ എം.കെ. അജീഷ് കുമാർ, ചെയർമാൻ ഡി. രാജഗോപാൽ, പി.ആർ. ഷാജി, ശരത് പുന്നംതോട്ടം, രാധാകൃഷ്ണൻ നായർ, ആർ. ശശികുമാർ എന്നിവർ സംസാരിച്ചു. കിഴക്കൻ മേഖലയിലെ പഠനകളരി ഇടപ്പാവൂർ മുരളീധരവിലാസം എൻ.എസ്.എസ് കരയോഗമന്ദിരത്തിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറ തോമസ് ഉദ്ഘാടനം ചെയ്തു. പള്ളിയോട സേവാസംഘം ട്രഷറർ കെ. സഞ്ജീവ് കുമാർ അധ്യക്ഷത വഹിച്ചു. സേവാസംഘം ജോയന്റ് സെക്രട്ടറി പ്രദീപ് ചെറുകോൽ, ജില്ല പഞ്ചായത്ത് അംഗം ജോർജ് എബ്രഹാം, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരി, അയിരൂർ പഞ്ചായത്ത് അംഗങ്ങളായ അനുരാധ ശ്രീജിത്, എൻ.ജി. ഉണ്ണികൃഷ്ണൻ, പഠനകളരിയുടെ കിഴക്കൻമേഖല കൺവീനർ പി.കെ. ചന്ദ്രശേഖരൻ നായർ, ചെയർമാൻ പി.എൻ.എസ്. പിള്ള, ബാബുരാജ് പുല്ലൂപ്രം തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story