Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2022 12:08 AM GMT Updated On
date_range 23 May 2022 12:08 AM GMTമണ്ണടി കേന്ദ്രീകരിച്ച് വില്ലേജ് രൂപവത്കരിക്കണം -സി.പി.ഐ
text_fieldsbookmark_border
അടൂർ: മണ്ണടി കേന്ദ്രീകരിച്ച് വില്ലേജ് രൂപവത്കരിക്കണമെന്ന് സി.പി.ഐ മണ്ണടി ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. കടമ്പനാട് ഗ്രാമപഞ്ചായത്തിലെ ഏഴ്മുതൽ 12വരെ വാർഡുകൾ ഉൾപ്പെടുന്നതാണ് മണ്ണടി. മണ്ണടി താഴത്ത് നടന്ന പ്രതിനിധി സമ്മേളനം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ഡോ. ആർ. ലതാദേവി ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം അടൂർ സേതു, ലോക്കൽ കമ്മിറ്റി സെക്രട്ടറി ജി. മോഹനേന്ദ്രകുറുപ്പ്, ജില്ല സെക്രട്ടറി എ.പി. ജയൻ, മണ്ഡലം സെക്രട്ടറി ഏഴംകുളം നൗഷാദ്, ജില്ല എക്സിക്യൂട്ടിവ് അംഗം അരുൺ കെ.എസ്. മണ്ണടി, മുരുകേഷ്, ജില്ല കൗൺസിൽ അംഗങ്ങളായ, എസ്. രാധാകൃഷ്ണൻ, ആര്‍. രാജേന്ദ്രന്‍പിള്ള, പി. ശശിധരന്‍ എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ജി. മോഹനേന്ദ്രകുറുപ്പ്, അസി. സെക്രട്ടറിയായി കെ. പ്രസന്നൻ എന്നിവരെ തെരഞ്ഞെടുത്തു. ------ ചിത്രം PTL 12 LATHA സി.പി.ഐ മണ്ണടി ലോക്കൽ സമ്മേളനം സംസ്ഥാന കൗൺസിൽ അംഗം ഡോ. ആർ. ലതാദേവി ഉദ്ഘാടനം ചെയ്യുന്നു ------ നന്മവിരുന്ന് പദ്ധതി ഉദ്ഘാടനം പത്തനംതിട്ട: സാമൂഹികപ്രവർത്തക ഡോ. എം.എസ്. സുനിലിന്‍റെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ നിർമിച്ചുനൽകപ്പെട്ട വീടുകളിലെ തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങളുടെ ഉന്നമനത്തിലേക്കുള്ള തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി പത്തനംതിട്ടയിൽ നടത്തിയ കുടുംബസംഗമവും നന്മവിരുന്ന് പദ്ധതി ഉദ്ഘാടനവും നഗരസഭ ചെയർമാൻ അഡ്വ.ടി. സക്കീർ ഹുസൈൻ നിർവഹിച്ചു. ദുബൈ ദിശയുടെ സഹായത്താൽ 110 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകളും നിർധന വിദ്യാർഥിക്ക് 50,000 രൂപ സ്കോളർഷിപ്പും വിതരണം ചയ്തു. പ്രോജക്ട് മാനേജർ കെ.പി. ജയലാൽ, ടിയാര ബോബൻ, വിഘ്നേഷ് നാഥ്, ആര്യ. സി.എൻ, ഹരിത എന്നിവർ സംസാരിച്ചു. ----- ഫോട്ടോ PTL 10 NANMA നന്മവിരുന്ന് പദ്ധതി പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ.ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു ----- PTL 11 shop sammelanam ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ് യൂനിയൻ ജില്ല സമ്മേളനം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി സി.കെ. ഹരികൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു --------- സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കണം -കെ.എസ്.ടി.സി പത്തനംതിട്ട: 2014ന് ശേഷം നിയമനം ലഭിച്ച സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കണമെന്ന് കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്‍റർ ജില്ല നേതൃയോഗം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. സംസ്ഥാന സെക്രട്ടറി റോയി വർഗീസ് ഉദ്ഘാടനം ചെയ്തു. കെ. ബിനു അധ്യക്ഷതവഹിച്ചു. ആനി വർഗീസ്, ജോൺ മാത്യു, സുരേഷ് ബാബു, ബൈജു തോമസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story