Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസഹകരണ ബാങ്കുകളിലെ...

സഹകരണ ബാങ്കുകളിലെ അഴിമതി; സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കാൻ സി.പി.ഐ

text_fields
bookmark_border
പത്തനംതിട്ട: സഹകരണ പ്രസ്ഥാനത്തിന്​ മാനക്കേടായി ജില്ലയിലെ സഹകരണ ബാങ്കുകളിൽ നടക്കുന്ന അഴിമതി അവസാനിപ്പിക്കാൻ നടപടി വേണമെന്ന ആവശ്യവുമായി സി.പി.ഐ. വിഷയം ചർച്ചചെയ്യണ​മെന്ന്​ ആവശ്യപ്പെട്ട്​ സി.പി.​​ഐ,​ കത്തു നൽകിയെങ്കിലും ചർച്ചചെയ്യാതെ സി.പി.എം നേതൃത്വം ഒഴിഞ്ഞുമാറുകയാണ്​. നടപടി ഉണ്ടാകുന്നില്ലെങ്കിൽ വിഷയം പരസ്യമായി ഉന്നയിക്കാനും സി.പി.ഐ തയാറാ​യേക്കും. ഏറ്റവും ഒടുവിൽ സി.പി.​എം ഏരിയ കമ്മിറ്റി അംഗം പ്രസിഡന്‍റായ മൈലപ്ര സഹകരണ ബാങ്കിൽനിന്ന്​ പുറത്തുവന്ന അഴിമതി കഥകൾ മുന്നണിക്കുതന്നെ വലിയ മാ​നക്കേടായി​. പ്രസിഡന്‍റിനെ സംരക്ഷിക്കുന്ന പാർട്ടി സമീപനത്തിൽ സി.പി.എമ്മിൽനിന്ന്​ തന്നെ പ്രതിഷേധമുണ്ടായി. സി.പി.എമ്മിന്‍റെ രണ്ട്​ ബ്രാഞ്ച്​ കമ്മിറ്റികൾ പാർട്ടി നേതൃത്വത്തെയും ഞെട്ടിച്ച്​ പ്രസിഡന്‍റിന്‍റെ വീട്ടിലേക്ക്​ രാജി ആവശ്യപ്പെട്ട്​ മാർച്ച്​ നടത്തി. ഇതിനെ തുടർന്ന്​ പൊലീസ്​ അന്വേഷണം പൂർത്തിയാകുന്നതുവരെ കാത്തിരിക്കാൻ നേതൃത്വം നിർദേശം നൽകിയിരിക്കുകയാണ്​. സി.പി.ഐയും ബാങ്കിലേക്ക്​ മാർച്ച്​ തീരുമാനിച്ചെങ്കിലും സി.പി.എം ഇടപെടലിനെ തുടർന്ന്​ മാറ്റിവെച്ചു. അഴിമതിയും കെടുകാര്യസ്ഥയതും മൂലം നിരവധി ബാങ്കുകൾ തകരുകയോ തകർച്ച നേരിടുകയോ ചെയ്യുമ്പോഴും പലസ്ഥലത്തും വേണ്ടത്ര ആലോചനയില്ലാതെ അഴിമതിയും നിയമനവും മാത്രം ലക്ഷ്യമിട്ട്​ പുതിയ പദ്ധതികൾ ഏറ്റെടുക്കുന്നതും സി.പി.ഐയെ ചൊടിപ്പിച്ചിട്ടുണ്ട്​. ഈ സാഹചര്യത്തിലാണ്​ സഹകരണ മേഖലയിലെ അഴിമതി ഉയർത്തി സി.പി.എമ്മിനെ പ്രതിക്കൂട്ടിൽ നിർത്താൻ സി.പി.ഐ ​നീക്കം ശക്തമാക്കിയിരിക്കുന്നത്​. ---------- അകൽച്ച വർധിപ്പിച്ച്​ അങ്ങാടിക്കൽ ബാങ്ക്​ ജില്ലയിൽ സി.പി.എം-സി.പി.ഐ അകൽച്ച കൂടാൻ ഇടയാക്കിയത്​ അങ്ങാടിക്കൽ സഹകരണ ബാങ്കിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളാണ്​. സി.പി.ഐ പ്രവർത്തകർക്ക്​ മർദനമേറ്റ സംഭവത്തിൽ ആക്രമിച്ചവർക്കെതിരെ നടപടി എടുക്കാമെന്ന്​ സി.പി.എം നേതൃത്വം ഉറപ്പുനൽകിയിരുന്നു. എന്നാൽ, ഒരാൾക്കെതിരെയും നടപടി ഉണ്ടായില്ലെന്ന്​ മാത്രമല്ല സീതത്തോട്​ ബാങ്കിൽ സി.പി.ഐയെ ഒഴിവാക്കി മത്സരിക്കുകയും ചെയ്തു. അവിടെയും ബാങ്കിന്‍റെ പ്രവർത്തനം സംബന്ധിച്ച്​ വലിയ ആരോപണങ്ങളാണ്​ നിലനിൽക്കുന്നത്​. ---------------- ശബരിഗിരിയിൽ അഞ്ചാംനമ്പർ ജനറേറ്ററിൽനിന്ന്​ ഉൽപാദനം പുനരാരംഭിച്ചു ചിറ്റാർ: ശബരിഗിരി ജല​വൈദ്യുതി പദ്ധതിയിൽ തകരാറിലായ അഞ്ചാം നമ്പർ ജനറേറ്ററിൽനിന്ന്​ ഞായറാഴ്​ച ഉൽപാദനം പുനരാരംഭിച്ചു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ജനറേറ്ററിന്‍റെ ബെയറിങ്​ തകരാറിലായതിനെ തുടർന്ന്​ ഉൽപാദനം നിലച്ചത്​. മൂലമറ്റത്തുനിന്ന്​ എത്തിയ അസി. എക്സിക്യൂട്ടിവ്​ എൻജിനീയർ രാധാകൃഷ്ണൻ, മെക്കാനിക്കൽ അസി. എക്സിക്യൂട്ടിവ്​ എൻജിനീയർ ബിനു ജി.കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ്​​ അറ്റകുറ്റപ്പണി നടത്തിയത്​. പദ്ധതിയിലെ രണ്ട്​ ജനറേറ്ററുകൾ നിലിവിൽ ഷട്ട്​ഡൗൺ ചെയ്തിരിക്കുകയാണ്​. അത്​ കൂടാതെയാണ്​ ഒരു ജനറേറ്റർ തകരാറിലാകുകയും ചെയ്തത്​. 55 മെഗാവാട്ടിന്‍റേതാണ്​ ഓരോ ജനറേറ്ററും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story