Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2022 12:00 AM GMT Updated On
date_range 24 May 2022 12:00 AM GMTമതമൗലിക വാദത്തിനെതിരെ ഒത്തുചേരണം -എ.പി. ജയൻ
text_fieldsbookmark_border
അടൂർ: മതമൗലിക വാദത്തിനെതിരെ സാംസ്കാരിക പ്രവർത്തകരും കലാകാരന്മാരും ഒത്തുചേർന്ന് പ്രതിരോധം തീർക്കണമെന്ന് സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയൻ പറഞ്ഞു. യുവകലാ സാഹിതി അടൂർ മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യക്തിവാദവും പരാജയ ഭീതിയും നിരാശാബോധവും നിറഞ്ഞ മനോഭാവത്തിനുപകരം സാമൂഹികവും സംഘടിതവുമായ പോരാട്ടങ്ങളാണ് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. യുവകലാ സാഹിതി ജില്ല പ്രസിഡന്റ് ലക്ഷ്മി മംഗലത്ത് അധ്യക്ഷതവഹിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മുണ്ടപ്പള്ളി തോമസ് മുഖ്യപ്രഭാഷണം നടത്തി. യുവകലാ സാഹിതി ജില്ല സെക്രട്ടറി തെങ്ങമം ഗോപകുമാർ, ജില്ല കമ്മിറ്റി അംഗങ്ങളായ ഷാജി തോമസ്, ടി.ആർ. ബിജു, ജിജു കീരുകുഴി, സുമ ജോസ്, വനിത കലാസാഹിതി ജില്ല സെക്രട്ടറി മറിയാമ്മ തോമസ്, കെ. പത്മിനിയമ്മ, അനി ബാബു, മായ ഉണ്ണികൃഷ്ണൻ, രാജി ചെറിയാൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ആർ. സതീഷ് (പ്രസി), അടൂർ പി.സുദർശനൻ, രാജി ചെറിയാൻ, ചന്ദ്രബാബു പനങ്ങാട്ട് (വൈസ് പ്രസി), എൽ. സൈമൺ തോമസ് (സെക്ര), അനി ബാബു, അടൂർ ശശാങ്കൻ, ടി.കെ. സതീഷ് ചന്ദ്രൻ (ജോ. സെക്ര). ----- PTL ADR Yuvakalasahithi യുവകലാ സാഹിതി അടൂർ മണ്ഡലം കൺവെൻഷൻ സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story