Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2022 12:02 AM GMT Updated On
date_range 24 May 2022 12:02 AM GMTകാട്ടുപന്നി നാശം വിതക്കുന്നു; നട്ടം തിരിഞ്ഞ് കർഷകർ
text_fieldsbookmark_border
ചില പ്രദേശങ്ങളിൽ നേരം പുലർന്നുകഴിഞ്ഞും ശല്യം ഉണ്ടാകുന്നതായി നാട്ടുകാർ മല്ലപ്പള്ളി: മല്ലപ്പള്ളി താലൂക്കിന്റെ മിക്ക പ്രദേശങ്ങളിലും കാട്ടുപന്നികളുടെ ശല്യം രൂക്ഷമായതോടെ കർഷകർ നട്ടം തിരിയുന്നു. കോട്ടാങ്ങൽ, കൊറ്റനാട്, എഴുമറ്റൂർ, കല്ലൂപ്പാറ പഞ്ചായത്തുകളിൽ വ്യാപകമായി കൃഷി നശിപ്പിക്കുന്നുണ്ട്. വനയോര മേഖലകളിൽ മാത്രം ഉണ്ടായിരുന്ന പന്നിയുടെ ശല്യം ഇപ്പോൾ ജനവാസമേഖലകളിലെ നാട്ടിൻപുറങ്ങളിലും വ്യാപകമാണ്. വാഴ, കപ്പ, ചേമ്പ്, ചേന, കാച്ചിൽ പച്ചക്കറികൾ എന്നിവയാണ് ഏറെയും നശിപ്പിക്കപ്പെടുന്നത്. ചില പ്രദേശങ്ങളിൽ നേരം പുലർന്നുകഴിഞ്ഞും ശല്യം ഉണ്ടാകുന്നതായി നാട്ടുകാർ പറയുന്നു. പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവർ രാത്രികാലങ്ങളിൽ കൃഷി സംരക്ഷിക്കുന്നതിനായി കൃഷിയിടത്തിൽ ഷെഡ് കെട്ടി ആഴികൂട്ടി കാവലിരിക്കുകയാണ്. കൃഷിനാശം വ്യാപകമായതോടെ പണം കടമെടുത്ത് കൃഷി ചെയ്യുന്നവർ കടക്കെണിയിൽ നട്ടം തിരിയുകയാണ്. കൃഷി ഉപജീവനമാർഗമാക്കിയ കർഷകർ പലരും കൃഷി ഉപേക്ഷിക്കാൻ തയാറാവുന്നു. കാട്ടുമൃഗങ്ങളുടെ ശല്യത്തിൽ നട്ടം തിരിയുന്ന കർഷകരെ സംരക്ഷിക്കാൻ നടപടിയില്ലെന്ന വ്യാപക ആക്ഷേപം നിലനിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story