Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 12:03 AM GMT Updated On
date_range 26 May 2022 12:03 AM GMTസ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം: അടൂർ ഗവ. ജി.എച്ച്.എസ്.എസിനു മുന്നിലെ പാത തകർന്നുതന്നെ
text_fieldsbookmark_border
*സ്കൂൾ തുറക്കൽ പാക്കേജ്: അടൂർ: സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ അടൂർ ഗവ. ജി.എച്ച്.എസ്.എസിന് മുന്നിലൂടെയുള്ള പാത സഞ്ചാരയോഗ്യമാക്കിയില്ല. പാത തകർന്നിട്ട് വർഷത്തിലേറെയായി. ഇന്ത്യൻ ബാങ്ക്- തോട്ടത്തിൽപ്പടി- ബൈപാസ് റോഡാണ് തകർന്ന് കിടക്കുന്നത്. സ്കൂളിന്‍റെ മുൻവശത്ത് പാത പൂർണമായും തകർന്ന് വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. മഴ എത്തിയതോടെ കുഴികളിൽ ചളിവെള്ളം കെട്ടിക്കിടന്ന് ഇതുവഴിയുള്ള യാത്ര ദുരിതപൂർണമായി. വിദ്യാർഥികൾ, അധ്യാപകർ എന്നിവരെ കൂടാതെ റോഡിനിരുവശവും നൂറുകണക്കിന് കുടുംബങ്ങളാണ് ഉള്ളത്. ഇവരുടെ പ്രധാന സഞ്ചാരമാർഗമാണിത്. കേന്ദ്രീയ വിദ്യാലയം, ബാങ്ക്, ഹോസ്റ്റൽ നിരവധി വ്യാപാരസ്ഥാപനങ്ങൾ എന്നിവ സ്ഥിതിചെയ്യുന്ന സ്കൂൾ ജങ്ഷനിൽനിന്ന് ബൈപാസ് റോഡിലേക്ക് പോകാനുള്ള വഴി കൂടിയാണിത്. മെറ്റൽ ഇളകിക്കിടക്കുന്നത് കാരണം ഇരുചക്ര വാഹനങ്ങൾ മറിഞ്ഞുള്ള അപകടം പതിവാണ്. വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കുഴിയുടെ ആഴമറിയാതെ ഇവിടെ വീണ് രണ്ട് കാൽനടക്കാർക്ക് കാലിന് പൊട്ടൽ സംഭവിച്ചു. നഗരത്തിലെ പ്രധാന പാത തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായെങ്കിലും അറ്റകുറ്റപ്പണി നടത്താൻ അധികൃതർ ഒരു നടപടിയും സ്വീകരിക്കുന്നില്ല. PTL ADR Road അടൂർ ഗവ. ഗേൾസ് എച്ച്.എസ്.എസിന്റെ മുൻവശത്ത് റോഡ് തകർന്ന നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story