Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 12:08 AM GMT Updated On
date_range 26 May 2022 12:08 AM GMTതൊഴിലുറപ്പ് തൊഴിലാളികൾ മാർച്ച് നടത്തി
text_fieldsbookmark_border
പത്തനംതിട്ട: തൊഴിലുറപ്പ് പദ്ധതിവിഹിതം കേന്ദ്രസർക്കാർ തുടർച്ചയായി വെട്ടിച്ചുരുക്കുന്നതിലും കഴിഞ്ഞവർഷം നടത്തിയ പ്രവൃത്തികൾക്ക് ലഭിക്കേണ്ട 800 കോടിയിലധികം ഇനിയും ലഭിക്കാത്തതിലും പ്രതിഷേധിച്ച് തൊഴിലാളികൾ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. യൂനിയൻ ജില്ല സെക്രട്ടറി അഡ്വ. ആർ. സനൽകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി.ജി. പ്രസാദ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി.കെ. അനീഷ്, ടി.കെ. സജി, ശിവരാജൻ, ശോഭ കെ.മാത്യു, വിമല ശിവൻ, ശ്രിവിദ്യ, ജോൺ ശാമുവേൽ, സുധ എസ്.നായർ, മറിയാമ്മ റെജി എന്നിവർ സംസാരിച്ചു. PTL48nreg pta എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ പത്തനംതിട്ട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് നടത്തിയ മാർച്ചും ധർണയും യൂനിയൻ ജില്ല സെക്രട്ടറി അഡ്വ. ആർ. സനൽകുമാർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story